വടകര: ഓട്ടോറിക്ഷ ഓട്ടോ വിളിച്ച് വഴിയില്‍ വെച്ച് ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസ്സില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍.വടകര ചെമ്മരത്തൂര്‍ കളിക്കാട് പള്ളിയ്ക്ക് സമീപം അനുമനാരി താമസിക്കും.
വക്കത്ത് അബ്ദുള്‍ലത്തീഫിനെ(40)യാണ് വടകര സിഐടി മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ അറസ്റ്റ് ചെയ്തത്.വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ നവമ്ബര്‍ 28നാണ് കേസിനാസ്പദമായ സംഭവം.പുതുപ്പണം പാലോളിപ്പാലത്ത് സര്‍വ്വീസ് നടത്തുന്ന ഓട്ടോ ഡ്രൈവറും ,സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവുമായ വെളുത്തമലയിലെ കുന്തം പറമ്ബത്ത് ശ്രീജേഷിനെ ഓട്ടോ ഓട്ടം വിളിച്ച് ജനതാ റോഡ് വാട്ടര്‍ ടാങ്കിനു സമീപം വെച്ച് മാരകായുധങ്ങളുമായി അടിച്ചു പരിക്കേല്‍പ്പിച്ച കേസ്സിലാണ് അറസ്റ്റ്. പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയ്‌ക്കെതിരെ മോട്ടോര്‍ തൊഴിലാളികള്‍ ഡി.വൈ.എസ്.പി.ഓഫീസ് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ നടത്തിയിരുന്നു.
ഓട്ടോ യാത്രക്കാരന് പുറമെ രണ്ടു ബൈക്കുകളിലായി എത്തിയ നാലു പേരും ചേര്‍ന്നാണ് അക്രമം നടത്തിയത്.വധശ്രമം ഉള്‍പ്പടെയുള്ള മൂന്ന് കേസ്സുകളിലെ പ്രതിയാണ് ലത്തീഫ്.ഈ കേസ്സുകളില്‍ ഇപ്പോഴും കോടതിയില്‍ വിചാരണ നടന്നു കൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.പണിക്കോട്ടിയില്‍ എസ്ഡിപിഐ യുടെ പോസ്റ്റര്‍ പതിച്ചത് ശ്രീജേഷിന്റെ നേതൃത്വത്തില്‍ നശിപ്പിച്ചതാണ് അക്രമത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് ആയഞ്ചേരി പഞ്ചായത്ത് കമ്മറ്റി അംഗം കൂടിയാണ്.കേസ്സിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.
