മകരത്തിലെ സൂര്യാഘാതം.

കലണ്ടര്‍ പ്രകാരം കുംഭ ചൂട് വരാനിരിക്കുന്നെയുളളൂ. കാലത്തും വൈകിയിട്ടും തണവുണ്ടുങ്കിലും ഉച്ചക്ക് അത്യാവിശ്യം ചൂടുണ്ട്. ന്നാലും അത് സൂര്യാഘാതമുണ്ടാക്കാന്‍ മാത്രം ഉണ്ടെന്നു പറയാനൊക്കില്ല. എങ്കിലും സര്‍ക്കാറിന്റെ മുഖത്ത് സൂര്യാഘാതമേറ്റിരിക്കുന്നു. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശം അതേല്‍പ്പിച്ചിരിക്കുന്നു.

തിരഞ്ഞെടുപ്പ് ഇങ്ങത്തിയപ്പോഴുളള ഈ ആഘാതം ഹൈക്കമാന്റിനെ വരെ ഞെട്ടിച്ചിരിക്കുകയാണെത്രെ. അല്ല ശരിക്കും ഈ ആഘാതത്തില്‍ മുഖ്യന് പൊളളലേറ്റോ? വടക്കെ ഇന്ത്യയില്‍ സുന്ദരികളായ പെണ്‍മണികള്‍ പ്രേമം നിരസിച്ചാല്‍ അവരുടെ മുഖത്തേക്ക് ആസിഡ് ബള്‍ബ് എറിഞ്ഞ് മുഖം വികൃതമാക്കാറുണ്ട്. അതുപോലെ ഉമ്മന്‍ചാണ്ടി എന്തൊ നിരസിച്ചതിനാല്‍ സരിത എറിഞ്ഞ ആസിഡ് ബള്‍ബായിരിക്കുമോ ഇപ്പോഴത്തെ ഷോക്ക്? ബൈബിള്‍ പറഞ്ഞതുപോലെ അന്വേഷിപ്പിന്‍ കണ്ടെത്തും.

സരിതയുടെ വാക്കുകള്‍ തന്റെ മുഖം വികൃമാക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് മുഖ്യന്‍. അതിന് അദ്ധേഹം പറയുന്ന കാരണം. പ്രതിപക്ഷം നിയമസഭ വളഞ്ഞ ആ 14 മണിക്കൂരിന്റെ അഹങ്കാരമാണ്. അത് അദ്ധേഹം ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. അത് ചാണ്ടിസാറിന്റെ അഗ്നിപരീക്ഷയായിരുന്നുവത്രെ. അത് അഗ്നിയിലോ ‘അപ്പി’ യിലോ കുളിച്ച് മുഖ്യന്‍ ശുദ്ധികൈവരിച്ചിട്ടുണ്ടാവും അതുകൊണ്ടാണ് അങ്ങനെ പറയണത്. ശുദ്ധി തെളിയിച്ചുവെന്നത് നേരായിരിക്കാം. പക്ഷെ ലാവ്‌ലിന്‍ തൂവാലയില്‍ മുഖം തുടച്ചാണ് ശുദ്ധി വരുത്തിയന്നെതു മാത്രം. അതായിരുന്നു ഡീല്‍. ഇടനിലക്കാരന്‍ കുഞ്ഞാപ്പയും. അങ്ങനെയാണ് കുഞ്ഞാപ്പയും കൂഞ്ഞൂഞ്ഞിന് ആത്മവിശ്വാസം പകര്‍ന്നുകൊടുത്തത്. കൂഞ്ഞുഞ്ഞിനു മാത്രമല്ല സാക്ഷാല്‍ പിണറായിക്കും. ആ ആത്മധൈര്യത്തിലാണ് തന്നെ നുണ പരിശോധനക്ക് വിധെയമാക്കേണ്ടതില്ലെന്ന് അദ്ധേഹം പറഞ്ഞത്. അല്ലാതെ പരിശോധിച്ചാല്‍ മറ്റെന്തെങ്കിലും വെളിപെട്ടാലോയെന്ന് ഭയിട്ടില്ല കെട്ട്വൊ.

പക്ഷെ ഇപ്പോള്‍ സരിത വിളിച്ചുപറഞ്ഞത് പിണറായിയുടെയോ പ്രതിപക്ഷ നേതാവിന്റേയോ അറിവോടയല്ലെന്ന് കുഞ്ഞൂഞ്ഞ് മനസിലാക്കണം. അല്ലെങ്കില്‍ എല്ലാം തകിടം മറിയും. പാളയത്തില്‍ നീക്കുപോക്കു നടന്നിരിക്കുന്നു. ആകെമൊത്തംടോട്ടല്‍ സോളര്‍ തിരകഥയുടെ മുഖ്യകാഥികര്‍ പ്രതിപക്ഷമായിരുന്നുവെങ്കിലും അതൊരു എമണ്ടന്‍ ചതിയായിരുന്നു. ബി.ജ.പി ക്കാരനായ കെ.സുരേന്ദ്രന്‍ കൈരളി-പീപ്പിളിന് നല്‍കിയ ബോംബായിരുന്നു സോളാര്‍ തരികഥ. പിന്നീടവര്‍ അതുപൊട്ടിച്ചു ക്രഡിറ്റ് സ്വന്തംമാക്കി.

അതിനുപിന്നിലും ചില അപശ്രുതികളുണ്ട്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭ ഇറങ്ങി പോവുന്നതുവരെ സഖാവ് വി.എസ് അച്യുതാനന്ദന് പ്രതിപക്ഷത്തിന്റെ റോള്‍ നല്‍കരുതൊയിരുന്നു കരാര്‍ ആ പൂതി നടപ്പിലാക്കാന്‍ കൈരളിയും ഔദ്യാഗിക പക്ഷവും ഒരുമിച്ചു കളിച്ച തീക്കളിയായിരുന്നു സോളാര്‍. അതിന് ഈനാപേച്ചിന്റെ കൂട്ടും.!!!!

വിശ്വാസം പോരെങ്കില്‍ പരിശോധിക്കാം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആരായിരുന്നു ശരിക്കും പ്രതിപക്ഷനേതാവിന്റെ റോള്‍ പ്ലെ ചെയ്തത്. സിപിഎമിന്റെ സമരചരിത്രത്തില്‍ ഏറ്റവും വലിയ സംഭവമായ സെക്രട്ടറിയേറ്റ് വളയലിന് ആരായിരുന്നു നേതൃത്വം നല്‍കിയത്? അന്വേഷിപ്പിന്‍.

മാത്രമല്ല. പ്രാന്തിപെണ്ണിന് ഗര്‍ഭമുണ്ടായതുപോലെ നായികക്ക് നാല്‍പ്പത് വട്ടം ഒരോരുരുത്തരുടെ പേര് വിളിച്ചുപറഞ്ഞ സരിതയായിരുന്നില്ലെന്ന് വാസ്തവത്തില്‍ ഇക്കുറി പ്രതിപക്ഷനേവായിരുന്നുത്? പീപ്പിളും റിപ്പോര്‍ട്ടറും സരിതയുടെ ചാരിത്രപ്രസംഗത്തിന് ലൈവ് കൊടുത്തായിരുന്നു ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ സര്‍ക്കാറിനും ചെക്ക് നല്‍കിയത്. തുടക്കത്തില്‍ അഞ്ചാമന്ത്രിയും ലീഗുവിരോധവും മുന്നോട്ടുവെച്ച് ആരംഭിച്ച പ്രതിപക്ഷ പ്രതിഷേധങ്ങള്‍ പിന്നീട് സരിതയിലും ബിജുരമേശിലും ഒതുങ്ങുകയായിരുന്നു. പ്രതിപക്ഷനേതാവ് ആദ്യമൊക്കെ പാര്‍ടിയുടെ പ്രതിപക്ഷത്തിരുന്നുവെങ്കിലും അദ്ധേഹം പൂര്‍ണ്ണമായും ഒതുക്കപെട്ടു. അദ്ധേഹത്തിന്റെ റോള്‍ ചില മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ അദ്ദേഹം നിരായുധനാവുകയായിരുന്നുവെന്നും പറയാം.

ഇതൊക്കെ പരിശോധിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബേജാറാവേണ്ടിവരും. പ്രതിപക്ഷത്തിന് സോളാര്‍ ബോംബ് നല്‍കിയ അതെ ബി.ജെ.പി തന്നെയാണ് സരിതയൊകൊണ്ട് പുതിയ ആസിഡ് ബള്‍ബ് എറിയിച്ചതും. തിരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. സിപിഎം പണം നല്‍കിയെന്ന ചര്‍ച്ചക്ക് ജീവന്‍ നല്‍കിയും മുഖ്യമന്ത്രിക്കും ആര്യാടനും പണം നല്‍കിയ കാര്യങ്ങളും പറയുക വഴി ഇടതു-വലതുമുണികളുടെ വിശ്വാസ്യത പൊളിക്കാനാണ് അവരുടെ ശ്രമം.

സരിതയിലെ വിശ്വാസം ഒരു പണതൂക്കം മുന്നില്‍

മത്തായിയുടെ സുവിശേഷവും യോഹാനും 9 : 11 ഉം ഉല്‍പത്തിയുമൊക്കെ വായിച്ചിട്ടും യേശു പറഞ്ഞ കര്‍ത്താവില്‍ വിശ്വസിക്കാത്ത സഖാക്കളായ തോമസ് ഐസക്കും ബേബിസഖാവുമെല്ലാം കഴിഞ്ഞ രണ്ടുമുന്നു കൊല്ലങ്ങളായി സരിതയിലെ വിശ്വസിക്കുന്നു. സിതാകാവ്യം മുഴുവന്‍ വായിച്ചിട്ടും ചെന്നിതലകള്‍ക്കും സരിതയിലുളള വിശ്വാസം ഒരു പണത്തൂക്കം മുില്‍ തന്നെ.

അക്കാര്യത്തില്‍ കേരളത്തിന്റെ സ്ത്രീപക്ഷ ചിന്ത പ്രമാദമായിരിക്കുന്നു. വേശ്യയുടെ ചാരിത്ര പ്രസംഗത്തിലും സ്ത്രീകളുടെ വാക്കുകള്‍ക്കും മാനമില്ലെന്ന് കരുതിയപോന്ന നമ്മുടെ പാരമ്പര്യത്തിന് നവോത്ഥാനത്തിന്റെ തിരുത്ത്. കേമം തന്നെ. ഏതായാലും മകരമാസത്തിലെ സൂര്യാഘാതം തിരഞ്ഞെടുപ്പിലെ എങ്ങിനെ പ്രതിഫലിക്കുമെന്നു കാത്തിരുന്നുകാണാം.

Leave a Reply

Your email address will not be published. Required fields are marked *