കേരളത്തിൽ 11 സീറ്റ് ഉന്നമിട്ട് ബിജെപി,പ്രാഥമിക പട്ടികയായി

കേരളത്തിൽ 11 സീറ്റ് ലക്ഷ്യം വച്ച് ബിജെപി.പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ട് ദേശീയ നേതാക്കളെ കേന്ദ്ര നേതൃത്വം നിയോഗിച്ചു.കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും കർണാടക എംപി നളിൻകുമാർ കട്ടീലുമാണ് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക.

 

വിവിധ ഏജൻസികൾ നൽകിയ സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ചാണ് അമിത് ഷാ 11 മണ്ഡലങ്ങളെ തെരഞ്ഞെടുത്തത്.നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടും പാർട്ടിയുടെ സംഘടനാ ബലവും കണക്കാക്കിയാണിത്.11 മണ്ഡലങ്ങളിലും ഒരേ പോലെ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കും.

 

തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ബിജെപി ഇപ്പോൾ തന്നെ ആരംഭിക്കും.ബുത്ത് ജനറൽ ബോഡികളും ബൂത്ത് കമ്മിറ്റികളും ഒരു മാസത്തിനകം ചേരും.ബിജെപി-ആർ എസ് എസ് പ്രവർത്തകരുടെ ഏകോപനം ശക്തമാക്കാനുളള നടപടികളുമാരംഭിച്ചിട്ടുണ്ട്.

 

ബിജെപി ഉന്നം വയ്ക്കുന്ന 11 മണ്ഡലങ്ങൾ ഇവയാണ്.തിരുവനന്തപുരം,ആറ്റിങ്ങൽ,കൊല്ലം,മാവേലിക്കര,ആലപ്പു‍ഴ,പത്തനംതിട്ട.തൃശൂർ,ചാലക്കുടി,പാലക്കാട്,കോ‍ഴിക്കോട്,കാസർഗോഡ് എന്നീ മണ്ഡലങ്ങളിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *