തൃത്താല: കമ്മ്യൂണിസ്റ്റുകാരുടെ പ്രിയ നേതാവായിരുന്ന എ.കെ.ജി ബാലപീഡകനായിരുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ട വി.ടി ബല്‍റാമിന് നേരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. നാല്‍പ്പതിനോടടുത്ത് നില്‍ക്കുന്ന എ.കെ.ജി വളരെ ചെറിയ പ്രായത്തിലുള്ള സുശീലയുമായി അടുത്തതിനെക്കുറിച്ചാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയത്.
വി.ടി ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എ.കെ.ജി എന്ന മഹാനായ തൊഴിലാളി കര്‍ഷക നേതാവിനെ അവഹേളിച്ചത് വഴി സാധാരണക്കാരന്റെ പാവപ്പെട്ടവന്റെ ആത്മാഭിമാനബോധത്തെയാണ് അദ്ദേഹം അവഹേളിച്ചിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മറിറിയംഗവും എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്‍റുമായ വി. ശിവദാസന്‍ പറഞ്ഞു.
പ്രസ്താവനയില്‍ വി.ടി. ബല്‍റാം മാപ്പ് പറയണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇതിനിടെ, വി.ടി ബല്‍റാമിന്‍റെ തൃത്താലയിലെ വീടിന് നേരെ അജ്ഞാതര്‍ മദ്യക്കുപ്പി എറിഞ്ഞതായും ആരോപണമുണ്ട്.
