യു ഡി എഫ് ബഹിഷ്‌ക്കരണം തുടരുന്നു; മര്‍ക്കസ് റൂബി ജൂബിലിക്ക് ഉമ്മന്‍ ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും പിന്നാലെ കെ മുരളീധരനും എത്തിയില്ല

കോഴിക്കോട്: മര്‍ക്കസ് റൂബി ജൂബിലിക്ക് ഉമ്മന്‍ ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും പിന്നാലെ കെ മുരളീധരനും എത്തിയില്ല. ഇന്നലെ നടന്ന സൗഹാര്‍ദ്ദ സമ്മേളനത്തില്‍ അവസാന നിമിഷം മുരളീധരന്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേദിയില്‍ വെച്ച് നല്‍കിയ പരിപാടിയുടെ നോട്ടീസിലും കെ.മുരളീധരന്റെ പേരുണ്ടായിരുന്നു. എന്നാല്‍ എം.കെ രാഘവന്‍ എംപി പരിപാടിക്ക് എത്തിയെങ്കിലും എംകെ രാഘവന്‍ സംസാരിക്കുന്ന സമയത്ത് കാന്തപുരം വേദിയിലേക്ക് വരാതിരുന്നത് യു ഡി എഫും കാന്തപുരവും തമ്മില്‍ അകലുന്നതിന്റെ സൂചനയാണ്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വേദിയിലെത്തിയതിന് ശേഷമാണ് കാന്തപുരം വേദിയിലെത്തിയത്. മറ്റാരും പങ്കെടുത്തില്ലെങ്കിലും കെ മുരളീധരന്‍ സമ്മേളനത്തിന് എത്തുമെന്നായിരുന്നു മര്‍ക്കസ് അധികൃതരുടെ പ്രതീക്ഷ. മര്‍ക്കസ് സമ്മേളനത്തില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ ലീഗും സമസ്തയും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സമ്മേളനം ബഹിഷ്‌ക്കരിക്കുന്ന തരത്തില്‍ തീരുമാനം.

എടുത്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സാധാരണ തെരഞ്ഞെടുപ്പുകളില്‍ പരസ്യമായി ഒരു മുന്നണിക്കും കാന്തപുരം പിന്തുണ പ്രഖ്യാപിക്കാറില്ല. യുഡിഎഫ് സമ്മേളനം ബഹിഷ്‌ക്കക്കരിച്ചതോടെ. എല്‍ ഡി എഫ് നേതാക്കാള്‍ കൂട്ടത്തോടെ മര്‍ക്കസില്‍ എത്തുകയാണ്. കാന്തപുരത്തെ കൂടെ നിര്‍ത്തിയാല്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക സീറ്റും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. എന്നാല്‍ സമസ്തയെ പിണക്കി കാന്തപുരത്തെ കൂടെ കൂട്ടുന്നതിനേക്കാള്‍ വലിയ നഷ്ടമുണ്ടാവുമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്.

Leave a Reply

Your email address will not be published. Required fields are marked *