അമ്പലവയല്‍: ശരീരം തളര്‍ന്നിട്ടും മനസ്സു തളരാതെ പൂതാടി ശ്രീനാരായണ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷെമീം പൂപ്പൊലിയിലെത്തി. വരദൂര്‍ വരടിക്കൂത്ത് വീട്ടില്‍ അഷറഫിന്റെയും റംലയുടെയും മകനായ ഷെമിം അഞ്ചാം വയസ്സില്‍ ആശുപത്രി അധികൃതരുടെ ഒരു നിമിഷത്തെ അശ്രദ്ധമൂലമാണ് അരക്കുതാഴെ തളര്‍ന്ന് വീല്‍ച്ചെയറിലായത്.
ഭിന്നശേഷിമൂലം നാല് ചുവരുകള്‍ക്കുളളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും ഷെമിം ഒരു പാഠമാണ്. പൂപ്പൊലി നഗരിയില്‍ സഞ്ചു, ജെസ്റ്റിന്‍ മാത്യൂ, അതുല്‍, അഖില്‍, അംഗിത് തുടങ്ങി സഹപാഠികള്‍ക്കും, അദ്ധ്യാപികയായ ശ്രീജക്കും ഒപ്പമാണ് വീല്‍ചെയറില്‍ ഷെമിം എത്തിയത്. പൂപ്പൊലി നഗരിയില്‍ പ്രതേ്യകമായി സജ്ജീകരിച്ച ഓരോ പൂക്കളുടെയും വര്‍ണ്ണഭംഗി മനംകുളിര്‍ക്കെ ആസ്വദിച്ചാണ് ഷെമിമും കൂട്ടുകാരും മടങ്ങിയത്.
ഓരോ ചെടികളുടെയും ഇമികിലേക്ക് വീല്‍ചെയര്‍ തളളി ഷെമിം എത്തിയപ്പോള്‍ ഫോട്ടോ എടുക്കാന്‍ കൂട്ടുകൂര്‍ തിരക്കുകൂട്ടി. സ്വാര്‍ത്ഥതയുടെയും സാമര്‍ത്ഥ്യത്തിന്റെയും കാലഘട്ടത്തില്‍ ജീവിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ സഹപാഠികള്‍ തമ്മിലുളള സ്‌നേഹം എന്തെന്ന് ഷെമീമിനെയും സുഹൃത്തുക്കളെയും കണ്ടുമുട്ടുന്ന ഏതൊരാള്‍ക്കും നിര്‍വ്വചിക്കാവുന്നതാണ്.
