ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഒന്നാം ക്ലാസുകാരനെ പെണ്‍കുട്ടി കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ആറ് വയസുകാരന് നെഞ്ചിനും വയറിനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമായോണോ ആക്രമണമെന്ന് സംശയിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയാണ് ആക്രമിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഇതാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ലക്‌നൗ ത്രിവേണി നഗറിലെ െ്രെബറ്റ്‌ലാന്റ് സ്‌കൂളിലാണ് സംഭവം. അതേസമയം കുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിലായി 70ഓളം സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ഉടന്‍ പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്‌കൂളിലെ ഒരു സീനിയര്‍ പെണ്‍കുട്ടി തങ്ങളുടെ മകനെ ടോയ്‌ലറ്റില്‍ വച്ച് ആക്രമിക്കുകയായിരുന്നുവെന്ന് സ്‌കൂളില്‍ നിന്ന് അറിയിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ സെപ്തംബര്‍ 8ന് ഗുര്‍ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ടോയ്‌ലറ്റില്‍ പ്രദ്യുമ്ന്‍ ഠാക്കൂര്‍ എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് ദേശീയ തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഇത്തരത്തില്‍ നടന്നൊരു ആക്രമണം സ്‌കൂള്‍ അധികൃതരും പൊലീസും ഏറെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.
