ശബരി എക്‌സ്പ്രസില്‍ ചായയില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി വന്‍ കവര്‍ച്ച

കോട്ടയം: ശബരി എക്‌സ്പ്രസില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി വന്‍ കവര്‍ച്ച. പിറവം സ്വദേശിയായ ഷീല സെബാസ്റ്റിയന്‍, മകള്‍ ജിക്കു മരിയ എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്. വീട്ടമ്മയുടെ പത്തര പവന്‍ ആഭരണവും 18,000 രൂപയും എടിഎം കാര്‍ഡുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഹൈദരാബാദില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ കോയമ്പത്തൂര്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടത്തിയത് എന്ന് കരുതപ്പെടുന്നു.

 

 

 

അഞ്ചല്‍പ്പെട്ടി സ്വദേശികളായ ഇവര്‍ സെക്കന്തരാബാദില്‍ നിന്ന് ആലുവയിലേയ്ക്കാണ് ടിക്കറ്റ് എടുത്തത്. ആലുവയിലേക്ക് ടിക്കറ്റെടുത്ത ഇവര്‍ എറണാകുളത്തെത്തിയിട്ടും ഉണര്‍ന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ യാത്രക്കാരും ടിടിയുമാണ് വിളിച്ചുണര്‍ത്തി വിവരങ്ങള്‍ തിരക്കിയത്.ഈറോഡില്‍ നിന്ന് തീവണ്ടിയില്‍ കയറിയ അന്യസംസ്ഥാനക്കാരായ മൂന്നുപേര്‍ ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. അവശനിലയിലായ വീട്ടമ്മയും മകളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

 

 

 

ഹൈദരാബാദില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിയായിരുന്ന മകളുടെ പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി പോയി തിരികെ വരികയായിരുന്നു. റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *