ദില്ലി : ആര്‍ എസ് എസ് ആസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തെ ദില്ലി പൊലിസ് അടിച്ചമര്‍ത്തിയ സംഭവം രാജ്യവ്യപകമായ പ്രതിഷേതത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് സര്‍വ്വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപെട്ട് വിദ്യാര്‍ത്ഥികളും യുവജനങ്ങളും നടത്തിയ മാര്‍ച്ചിനു നേരയായിരുന്നു പൊലിസിന്റെ കിരാത നടപടി. വെമുലയുടെ ആത്മഹത്യക്ക് പ്രേരണയായത് അംമ്പേദ്ക്കര്‍ വിദ്യാര്‍ത്ഥിസംഘടനക്കെതിരെ എ.ബി.വി.പി വിവിദ്യാര്‍ത്ഥികള്‍ നടത്തിവന്ന നിരന്തര ആക്രമണമായിരുന്നുവെന്നാരോപിച്ചായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച ദില്ലിയിലെ ആര്‍.എസ്.എസ് കാര്യാലയത്തിനു മുമ്പില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
മാര്‍ച്ചിനു നേരെ പോലീസ് കാണിച്ച ക്രൂരനടപടിയുടെ വിഡിയോ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. പൊലിസ് മഫ്ത്തിയിലെത്തി പ്രകടനക്കാരെ അടിച്ചൊതുക്കുന്ന ദൃശ്യങ്ങളാണ് ദൃശ്യത്തിലുളളത്. പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് നിലത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതെ സമയം പൊലീസ് ആര്‍.എസ്.എസിന്റേയും ബിജെപിയുടേയും ഗുണ്ടാസംഘമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് ഖജ്‌രിവാള്‍ റ്റ്വീറ്റ് ചെയ്തു. അതെസമയം മഫ്തിയിലെത്തി ആക്രമിച്ച സംഭവം നിഷേധിച്ചുകൊണ്ട് ആര്‍.എസ്.എസ് വക്താക്കള്‍ വാര്‍ത്താകുറിപ്പിറക്കിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് മുംമ്പൈയില്‍ വമ്പിച്ച് റാലി നടന്നു. രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥി സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.
