യോ​ഗി സ​ര്‍​ക്കാ​ര്‍ മു​സാ​ഫ​ര്‍​ന​ഗ​ര്‍ ക​ലാ​പ​ക്കേ​സും പി​ന്‍​വ​ലി​ക്കു​ന്നു

ല​ക്നോ: മു​സാ​ഫ​ര്‍​ന​ഗ​ര്‍ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ ഒ​രു​ങ്ങു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മു​സാ​ഫ​ര്‍​ന​ഗ​ര്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും ക​ത്ത​യ​ച്ചു. 2013 ല്‍ 63 ​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കു​ക​യും 50,000 ല്‍ ​അ​ധി​കം പേ​ര്‍ ഭ​വ​ന ര​ഹി​ത​രാ​കു​ക​യും ചെ​യ്ത ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​ത്.

ജ​നു​വ​രി അ​ഞ്ചി​ന് നീ​തി​ന്യാ​യ വ​കു​പ്പ് സ്പെ​ഷ​ല്‍ സെ​ക്ര​ട്ട​റി രാ​ജ് സിം​ഗാ​ണ് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്. മു​സാ​ഫ​ര്‍​ന​ഗ​ര്‍ ജി​ല്ലാ കോ​ട​തി​യി​ല്‍ ഇ​തു​വ​രെ തീ​രു​മാ​നം ആ​കാ​ത്ത ഒ​മ്ബ​തു ക്രി​മി​ന​ല്‍ കേ​സു​ക​ളാ​ണ് പി​ന്‍​വ​ലി​ക്കാ​ന്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​ര​വി​ന്ദ് കു​മാ​ര്‍ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മ​ന്ത്രി സു​രേ​ഷ് റാ​ണ, മു​ന്‍ കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സ​ഞ്ജീ​വ് ബ​ല്യാ​ന്‍, ഭ​ര​തേ​ന്ദു സിം​ഗ് എം​പി, എം​എ​ല്‍​എ ഉ​മേ​ഷ് മാ​ലി​ക്, ബി​ജെ​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി സ​ധീ​വ് പ്രാ​ച്ചി തു​ട​ങ്ങി നി​ര​വ​ധി ബി​ജെ​പി നേ​താ​ക്ക​ള്‍ ക​ലാ​പ​ക്കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്. യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്കം ആ​രം​ഭി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *