തിരുവനന്തപുരം: കേരളത്തിലെ റീസര്‍വേ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്പിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. സര്‍വേ വകുപ്പിലെ സി.പി.ഐ നിയന്ത്രണത്തിലുള്ള സര്‍വേ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് നടപടി.
സര്‍വേ വകുപ്പില്‍സ്വകാര്യവത്കരണം അനുവദിക്കരുതെന്നായിരുന്നു യൂണിയന്റെ ആവശ്യം. കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിലും, ആവശ്യത്തിന് ജീവനക്കാരെ എംപ്‌ളോയ്‌മെന്റ് എക്‌സചേഞ്ചില്‍ നിന്ന് നിയമിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കുമെന്നായിരുന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉറപ്പ് നല്‍കിയത് .ഇതിന് വിരുദ്ധമായാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനമായി നയപ്രഖ്യാപനത്തില്‍ സ്വകാര്യ വത്കരണത്തെ കുറിച്ചുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.
സര്‍വേ സ്വകാര്യവത്കരിക്കണം എന്നായിരുന്നു ഡയറക്ടര്‍ ഗോപാലകൃഷ്ണന്റെ നിലപാട്. എങ്കില്‍ മാത്രമെ മൂന്ന് വര്‍ഷം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍,യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഡയറക്ടര്‍ക്ക് മുന്നോട്ട് പോകാനായില്ല.
