കൊച്ചി: കെ. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്ബാദന കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതി നിര്‍ദേശം. എത്ര ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്കാന് കഴിയുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിക്കണമെന്നാണ് കോടതി നിര്‍ദേശം.
തനിക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബാബുവിന്റെ ബിനാമി എന്ന് വിജിലന്‍സ് ആരോപിക്കുന്ന ബാബുറാം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈകോടതി നിര്‍ദേശം. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ അറിയിച്ചു. രണ്ട് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാം എന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ അറിയിച്ചു. ബാബുറാം ഇതിനെ എതിര്‍ത്തു. തുടര്‍ന്നാണ് ഡയറക്ടര്‍ നിലപാട് അറിയിക്കണം എന്ന് കോടതി നിര്‍ദേശിച്ചത്. ഡയറക്ടറുടെ നിലപാട് തിങ്കളാഴ്ച അറിയിക്കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു.
