ഇസ്രയേല്‍ വിരുദ്ധ ട്വീറ്റ്​ വിവാദം: ഹിജാബിട്ട മോഡല്‍ പരസ്യത്തില്‍ നിന്ന്​ പിന്‍വാങ്ങി

ഹെയര്‍ കെയര്‍ പരസ്യത്തില്‍ ഹിജാബണിഞ്ഞ്​ പ്രത്യക്ഷപ്പെട്ട്​ ചരിത്രമായി മാറിയ അമിന ഖാനെന്ന മോഡല്‍ വിവാദത്തെ തുടര്‍ന്ന്​ പരസ്യത്തില്‍ നിന്നും പിന്‍വാങ്ങി. 2014ല്‍ ഇസ്രായേലിനെതിരായി പോസ്​റ്റ്​ ചെയ്​ത ട്വീറ്റാണ്​ അമിനക്ക്​ വിനയായത്​. ഇസ്രയേലിലടക്കം ഉപഭോക്​​താക്കളുള്ള ലോറിയല്‍ എന്ന കമ്ബനിയുടെ സൗന്ദര്യ വര്‍ധക പരസ്യത്തിലാണ്​ അമിന പ്രത്യക്ഷപ്പെട്ടത്​.​

ഒരു ബ്രിട്ടീഷ്​ ബ്ലോഗറാണ്​ ഹിജാബ്​ ധരിച്ച അമിന ലോറിയലി​​​െന്‍റ പരസ്യത്തില്‍ ഉള്‍പ്പെട്ട കാര്യം പുറത്ത്​വിട്ടത്​​. ഇതിന്​ ശേഷമായിരുന്നു അമിനയുടെ മൂന്ന്​ വര്‍ഷം മുമ്ബുള്ള ട്വീറ്റി​​​െന്‍റ പേരിലുള്ള വിവാദം കൊഴുക്കുന്നത്​.​

2014ല്‍ താനിട്ട ട്വീറ്റി​​​െന്‍റ ഉള്ളടക്കം​ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്​ പറയുന്നതായി അമിന ഇന്‍സ്​റ്റാഗ്രാമില്‍ കുറിച്ചു. എല്ലാവരും തുല്ല്യരാണ്​ എന്ന്​ വിശ്വസിക്കുന്നയാളാണ്​ ഞാന്‍. എ​​​െന്‍റ നിലപാടുകള്‍ക്ക്​ വിരുദ്ധമാണെന്ന്​ തോന്നിയതിനാല്‍ ട്വീറ്റ്​ ഡിലീറ്റ്​ ചെയ്​തു. ഒരു പരസ്യ കാമ്ബയിനി​​​െന്‍റ ഭാഗമായിരുന്നു ഞാന്‍. അതെന്നെ ആവേശം കൊള്ളിച്ചിരുന്നു. ഇപ്പോഴുള്ള വിവാദങ്ങള്‍ പരസ്യം ഉള്‍കൊള്ളുന്ന സന്ദേശത്തെയും അതി​​​െന്‍റ നല്ല വശത്തെയും ബാധിക്കുന്നതിനാല്‍ കാമ്ബയിനില്‍ നിന്നും പിന്‍വാങ്ങുന്നതായും അമിന വ്യക്​തമാക്കി.

മുടി ഹിജാബിനുള്ളിലായാലും അല്ലെങ്കിലും അതിനെ സംരക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു അമിന പരസ്യത്തില്‍ പറയുന്നത്​. പരസ്യത്തില്‍ ഹിജാബണിഞ്ഞെത്തിയ അമിനയെ വാഴ്​ത്തി നിരവധി ​േപര്‍ രംഗത്ത്​ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *