വാഷിംഗ്ടണ്‍: ഐസിസിന്റെ പുതിയ ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന് സിദ്ധാര്‍ത്ഥ ധറിനെ അമേരിക്ക ആഗോള ഭീകരരരുടെ പട്ടികയില്‍ പെടുത്തി. ധറിനെ കൂടാതെ ബെല്‍ജിയം – മൊറോക്കോ പൗരനേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിദ്ധാര്‍ത്ഥ ധര് ബീഹാറുകാരനോ ബംഗാളുകാരനോ ആണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഇയാള്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് അബു റുമായ്സാഹ് ആയി മാറുകയായിരുന്നു. ബ്രിട്ടീഷ് മാദ്ധ്യമങ്ങളാണ് പുതിയ ‘ജിഹാദി ജോണ്‍’ എന്ന പേര് ധറിന് ചാര്‍ത്തിക്കൊടുത്തത്.
ഭീകരബന്ധത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ പിന്നീട് ജാമ്യം നേടി പുറത്തിറങ്ങുകയും 2014ല്‍ ബ്രിട്ടന് വിട്ട് സിറിയയിലെത്തുകയുമായിരുന്നു. ഭാര്യയ്ക്കും നാല് കുട്ടികള്‍ക്കുമൊപ്പമാണ് ഇയാള്‍ സിറിയയിലെത്തിയത്. കുട്ടികള്‍ക്ക് കളിക്കോപ്പുകള്‍ അടക്കമുള്ള ബിസിനസുകളുമായി കഴിഞ്ഞിരുന്ന സിദ്ധാര്‍ത്ഥ് മതം മാറിയ ശേഷം തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അല്‍ മുഹാജിറൂണില് ചേര്‍ന്നിരുന്നു. യു.കെയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് അഞ്ച് പേരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്ന വീഡിയോയില്‍ ധര് നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു.
വീഡിയോ കണ്ട സിദ്ധാര്‍ത്ഥിന്റെ അമ്മയും സഹോദരിയും മുഖം മൂടി ധരിച്ച ഭീകരന്റെ ശബ്ദം സിദ്ധാര്ത്ഥിന്റേതിനോട് സാദൃശ്യമുള്ളതാണെന്ന് അന്ന് പറഞ്ഞിരുന്നു. വിശുദ്ധയുദ്ധം തുടരുമെന്നും യൂറോപ്പ് പിടിച്ചെടുക്കുമെന്നും ശരി അത്ത് നടപ്പാക്കുമെന്നുമാണ് ധരിന്റെ പ്രഖ്യാപനം.
ഐസിസിന്റെ ശക്തികേന്ദ്രമായ ഇറാക്കിലെ മൊസൂളില്‍ പ്രവര്‍ത്തിക്കവെ ന്ന സിദ്ധാര്ത്ഥാ് ധര് തന്നെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കിയെന്ന് യസീദി പെണ്‍കുട്ടി നിഹാദ് ബരാക്കത്ത് ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
