പാലക്കാട്: ദാരിദ്ര്യം മൂലം ദലിത് കുടുംബം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. കുനിശേരി കുന്നന്‍പാറ കണിയാര്‍ കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്. മക്കളെ നോക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണെന്ന് ബിന്ദു പറഞ്ഞു.
അങ്കണവാടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ബിന്ദുവിന്റെ ഭര്‍ത്താവ് രാജും രാജിന്റെ അമ്മ ബിജിയും ഒളിവിലാണ്.
