കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് ബാലകൃഷ്ണനെതിരെ ദുബൈയിലുള്ളത് സിവില്‍ കേസ് മാത്രമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. വിദേശത്ത് നടന്ന ഒരു ഇടപാടാണിത്. അത് വിദേശത്ത് തന്നെ തീര്‍ക്കും. ഇതില്‍ എതിര്‍കക്ഷിയും ബിനോയിയും അവരുടെ പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇതിലെ വിധി ദുബായ് കോടതി പറയട്ടെയെന്നും എസ്.ആര്.പി പറഞ്ഞു.
സംഭവത്തില്‍ പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടില്ല. അതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടതുമില്ല. സര്‍ക്കാരും ഇടപെടില്ല. എന്തെങ്കിലും ഒരു ആക്ഷേപം ഉണ്ടായാല്‍ അതില്‍ ചാടിക്കയറി വിധി പറയുന്ന രീതി ശരിയല്ലെന്നും എസ്.ആര്.പി പറഞ്ഞു.
