ന്യുഡല്‍ഹി: 201718 വര്‍ഷത്തെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്ററില്‍ വെച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം ജി.ഡി.പി വളര്‍ച്ചാ നിരക്ക് 6.75 ശതമാനത്തില്‍ എത്താന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 201819ല്‍ ജി.ഡി.പി 7.0% മുതല്‍ 7.5 ശതമാനം വരെ വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രജിസ്‌ട്രേര്‍ഡ് പ്രത്യക്ഷ, പരോക്ഷ നികുതിദായകരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ജി.എസ്.ടി വന്നതോടെ പരോക്ഷ നികുതി ദായകരുടെ എണ്ണം 50% വര്‍ധിച്ചു. റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് കയറ്റുമതിയില്‍ കാര്യമായ മുന്നേറ്റമുണ്ടായി. എന്നാല്‍ മോശം കാലാവസ്ഥ കാര്‍ഷിക മേഖലയെ ദോഷമായി ബാധിച്ചു. എണ്ണ വില വര്‍ധന ആശങ്കജനകമാണെന്ന് പറയുമ്‌ബോഴും കഴിഞ്ഞ നാലു വര്‍ഷവും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞുവെന്നും സര്‍വേ അവകാശപ്പെടുന്നു.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ാണ് ഏറ്വും കൂടുതല്‍ പേര്‍ ജി.എസ്.ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് നികുതി രജിസ്‌ട്രേഷനും നടന്നിരിക്കുന്നതെന്നും സര്‍വേയില്‍ പറയുന്നു.
