മുത്തലാഖ് അവസാനിപ്പിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ആദ്യ വനിതാ ഇമാം ജാമിത

മലപ്പൂറം: മുത്തലാഖ് അവസാനിപ്പിക്കുന്നത് വരെ പോരാടുമെന്ന് തുറന്ന് പറഞ്ഞ് ആദ്യ ഇന്ത്യന്‍ വനിതാ ഇമാം ജാമിത. മുസ്ലീം സമുദായത്തില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശത്തിനായി പോരാടുമെന്നും ദേശീയ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച നിസ്‌കാരത്തിന് നേതൃത്വം നല്‍കിയതിലൂടെയാണ് ജാമിത പ്രശസ്തയായത്.

34കാരിയായ ഇവര്‍ ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ സെക്രട്ടറികൂടിയാണ്. റിപ്പബ്ലിക് ദിനത്തിലായിരുന്നു ഇന്ത്യയെ ഞെട്ടിച്ച് ഇവര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍, ഇതിനോട് എതിര്‍പ്പുമായി ഇസ്ലാം പാരമ്ബര്യവാദികളും രംഗത്ത് വന്നിരുന്നു.

എന്നാല്‍, ശരിയത് നിയമപ്രകാരം പുരുഷന്മാര്‍ക്ക് മാത്രം ഇമാം ആകാമെന്ന് പറഞ്ഞിട്ടില്ലെന്നും ജാമിത പറഞ്ഞു. ഇതേത്തുടര്‍ന്ന് നിരവധി ഭീഷണിക്കത്തുകള്‍ ലഭിക്കുന്നുണ്ടെന്നും ജാമിത പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

ബജറ്റ് സമ്മേളനത്തില്‍ മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ പാസാക്കാനിരിക്കെയാണ് ജാമിത രംഗത്ത് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *