തിരുവനന്തപുരം: ബജറ്റ് നിര്‍ദേശപ്രകാരം കെ.എസ്.ആര്.ടി.സിയുടെ പെന്ഷന് കുടിശ്ശികയുടെ ആദ്യ ഗഡുവായി 284 കോടി രൂപ അടുത്ത മാസം സഹകരണ ബാങ്കുകള്‍ വഴി നല്‍കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു.
ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് സഹകരണ വകുപ്പ് നടപടി തുടങ്ങിയത്. ഒരു മാസത്തെ പെൻഷൻ വിതരണത്തിന് മാത്രം വേണ്ടത് 60 കോടി രൂപയാണ്. ബജറ്റിലെ ഉറപ്പ് പ്രകാരം ആറു മാസമായി മുടങ്ങികിടക്കുന്ന പെന്ഷന് കുടിശ്ശിക തീര്‍ക്കാന്‍ 584 കോടി രൂപ വേണ്ടിവരും.
പെൻഷൻ വിതരണത്തിനുള്ള പദ്ധതി രേഖയെ കുറിച്ച് സഹകരണമന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയില്‍ വരുന്ന സാമ്പത്തിക ശേഷിയുള്ള പ്രാഥമിക സഹകരണ ബാങ്കിനെ പെന്ഷന് വിതരണത്തിന് ചുമതലപ്പെടുത്താനാണ് ശ്രമം.
