വടകര: ഓര്‍ക്കാട്ടേരി ഏറാമല പഞ്ചായത്തില്‍ ആര്.എം.പിയുടെയും കൊയിലാണ്ടിയില്‍ സി.പി.എമ്മിന്‍െറയും ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. ഏറാമല പഞ്ചായത്തിെന്റ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച വൈകീട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ ആറ് ആര്.എം.പി.ഐ പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനും പരിക്കേറ്റിരുന്നു. അക്രമഭീഷണിയുള്ളതിനാല് ആര്.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെ പൊലിസ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു.
കൊയിലാണ്ടി പുളിയഞ്ചേരിയില്‍ സി.പി.എം നിയന്ത്രണത്തിലുള്ള വായനശാലക്കു നേരെ നടന്ന ആക്രമണത്തില്‍ 10 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ചാണ് സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.ബി.ജെ.പിക്കാരാണ് ആക്രമണം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രദേശത്ത് പൊലീസ് കാവലുണ്ട്. ആറു മുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍.
