യേശുക്രിസ്തുവിന്റെ പീഡാനുഭവ കുരിശുമരണ സ്മരണയുടെ ഒരുക്കമായുള്ള അമ്ബതു നോമ്ബ് അഥവാ വലിയ നോമ്ബിലേക്കു ക്രൈസ്തവ സമൂഹം പ്രവേശിച്ചു. പൗരസ്ത്യ സഭയ്ക്ക് കീഴില്‍ ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ നോമ്ബാചരണം ആരംഭിച്ചു. പാശ്ചാത്യസഭയില്‍ വിഭൂതി ബുധനോടെയായിരിക്കും നോമ്ബാചരണത്തിന് തുടക്കം. പ്രാര്‍ഥന, പരിത്യാഗം, തീര്‍ഥാടനം, കുരിശിന്റെ വഴി, പ്രാര്‍ഥനാശുശ്രൂഷ തുടങ്ങി വലിയ നോമ്ബില്‍ ഏറെ അനുഷ്ഠാനങ്ങളുണ്ട്.
വലിയ നോമ്ബ് അനുഷ്ഠിക്കുന്നതു ക്രിസ്തുവിന്റെ പീഡാസഹനത്തെക്കുറിച്ചു ധ്യാനിക്കാനും, ആ പീഡാസഹനത്തിലേക്കു താദാത്മ്യപ്പെടാനുമാണ്. മലയാറ്റൂര്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളില്‍ വിശ്വാസികളുടെ തിരക്കേറും. ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും 50 നോമ്ബ് ആചരിക്കാന്‍ ക്രൈസ്തവ വിശ്വാസികള്‍ ഒരുങ്ങുന്നു. വലിയ നോമ്ബ് തിങ്കളാഴഅച്ച അര്‍ദ്ധരാത്രി ആരംഭിക്കും. സീറോ മലബാര്‍, മലങ്കര സഭാ വിശ്വാസികള്‍ക്കു തിങ്കളാഴ്ചയാണു വിഭൂതി തിരുനാള്‍. എന്നാല്‍ ലത്തീന്‍ സമുദായാംഗങ്ങള്‍ക്ക് നോമ്ബ് ചൊവാഴ്ച്ച അര്‍ധരാത്രിയോടെതന്നെ ആരംഭിക്കുമെങ്കിലും വിഭൂതി തിരുനാള്‍ ബുധനാഴ്ചയാണ്.
നെറ്റിയില്‍ ചാരംകൊണ്ട് കുരിശുവരച്ച് അനുതാപ പ്രാര്‍ത്ഥനയോടും ദിവ്യബലിയോടും കൂടെയാണ് വലിയ നോമ്ബ് ആരംഭിക്കുക. മലങ്കര സുറിയാനി സഭയില്‍ നോമ്ബ് തുടങ്ങുന്നത് ശുബ്ക്കോനോ ശുശ്രൂഷയോടുകൂടിയാണ്. ശുബ്ക്കോനോ എന്നതിന് reconciliation എന്നാണ് അര്‍ത്ഥം. നിരപ്പിന്റെയും അനുരഞ്ജനത്തിന്റെയും ശുശ്രൂഷയാണ് ശുബ്ക്കോനോ. എല്ലാം തെറ്റുകളും ഏറ്റുപറഞ്ഞ് പരസ്പരം ക്ഷമിക്കുന്ന അനുരഞ്ജനത്തിന്റെ മാര്‍ഗമാണ് ശുബ്ക്കോനോ ശുശ്രൂഷ. പുരോഹിതര്‍ തങ്ങളോട് ക്ഷമിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് വിനയത്തോടെ മുട്ടുകുത്തുന്നു. ജനങ്ങള്‍ അവരോട് ക്ഷമിക്കുന്നതായി പ്രഖ്യാപിക്കുന്നു. കൂടാതെ പരസ്പരം അനുരഞ്ജനപ്പെട്ടുകൊണ്ട് സ്മാധാനം നലകി (കൈകള്‍ പരസ്പരം നല്‍കി) ശുബക്കോനോ ശുശ്രൂഷകള്‍ അവസാനിക്കുന്നു. സ്നേഹവും ക്ഷമയും കരുണയും ഒക്കെ ഈ ശുശ്രൂഷയില്‍ ഉള്‍പ്പെട്ടിരിക്കൂന്നു.
നോമ്ബ്കാലം ആരംഭിക്കുന്നതോടെ കുരിശ്മുടി തീര്‍ത്ഥാടനം സജീവമാകും. മലയാറ്റൂര്‍, പാലയൂര്‍, കനകമല തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികളുടെ ശക്തമായ ഒഴുക്ക് ഉണ്ടാകും. നോമ്ബ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടക്കും. മാര്‍ച്ച് 25നാണ് ഹാശാ ആഴ്ച തുടങ്ങുന്ന ഓശാനപെരുന്നാള്‍ 28ന് അന്ത്യ അത്താഴം കഴിച്ചതിനെ അനുസ്മരിക്കുന്ന പെസഹാ വ്യാഴവും കുരിശുമരണത്തെ അനുസമരിക്കുന്ന ദുഖവെള്ളി 30നും ഉയര്‍ത്തെഴുന്നേല്‍പ്പിനെ അനുസമരിക്കുന്ന ഈസ്റ്റര്‍ ഏപ്രില്‍ ഒന്നിനാണ്. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല.
