മുംബൈ: ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പിന്റെ വ്യാപ്തിയും വിശദാംശങ്ങളും പുറത്ത്. പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ജാമ്യ പത്രത്തിന്റെ ഈടില്‍ നിമോനീരവ് മോദി 11,343 കോടി തട്ടിച്ചെന്നാണ് ആദ്യ ഘട്ടത്തില്‍ പുറത്തുവന്ന വിവരം. ഇതില്‍ ആക്‌സിസ് ബാങ്ക്, അലഹബാദ് ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവര്‍ പിഎന്‍ബി നല്‍കിയ ജാമ്യപത്രത്തിന്റെ ബലത്തില്‍ നല്‍കിയത് 7000 കോടി.
ഇത് കൂടാതെ ഇതേ മാതൃകയില്‍ ജാമ്യപത്രത്തിന്റെ ബലത്തില്‍ 17 ബാങ്കുളില്‍ നിന്നായി 3000 കോടിയും നീരവ് വായ്പ അടിച്ചെടുത്തു. നീരവ് മോദിയുടെ വിവിധ കമ്പനികള്‍ക്കാണ് ഇത്രയും തുക വായ്പ നല്‍കിയത്. ഇതില്‍ സെന്‍ട്രല്‍ ബാങ്ക്(150.15കോടി), ബാങ്ക് ഓഫ് ഇന്ത്യ(127കോടി), സിന്‍ഡിക്കേറ്റ് ബാങ്ക്(125കോടി), ഓറിയന്റല്‍ ബാങ്ക് ഓഫി കൊമേഴ്‌സ്(120), യൂണിയന്‍ ബാങ്ക്(110കോടി), ഐഡിബിഐ ബാങ്ക്(100കോടി), അലഹബാദ് ബാങ്ക്(100കോടി) എന്നി. ഈ ബാങ്കുകള്‍ ഒറ്റക്കൊറ്റയ്ക്കും കണ്‍സോര്‍ഷ്യമായും 1980 കോടി നീരവിന്റെ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണലിന് നല്‍കി എന്നാണ് 2015 ജൂണിലെ രേഖയെ അടിസ്ഥാനമാക്കി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്.
ഇതിന് പുറമെ മറ്റൊരു 500 കോടി ഗ്യാരന്റിയായും ജാമ്യപത്രത്തിന്റെ ബലത്തിലും നല്‍കിയിട്ടുണ്ട്. ഇതില്‍ 90 കോടി ഫയര്‍സ്റ്റാര്‍ തിരിച്ചടച്ചു. നീരവ് മോദിയുടേയും ബന്ധുക്കളുടെയും കമ്ബനികള്‍ക്ക് 20112017 കാലത്ത് 150 ജാമ്യപത്രം അനുവദിച്ച് കിട്ടുകയും ഇത് മറയാക്കി 11,000 കോടി പിഎന്‍ബിയുടെ ജാമ്യത്തില്‍ വിവിധ ബാങ്കുകളുടെ വിദേശശാഖകളില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നീരവ് മോദിയുടെ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ 500 കോടി രൂപയുടെ നികുതി വെട്ടിച്ചതിന്റെ രേഖകള്‍ കണ്ടെടുത്തതായി ആദായനികുതി വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടിലുണ്ട്. നീരവ് മോദി രാജ്യം വിട്ടതിന് പിന്നാലെ പിഎന്‍ബിയുടെ പരാതിയില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ ചില സൂചനകളും ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
