ശ്രീനഗര്‍: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തതില്‍ സംഘപരിവാര്‍ സംഘടനയുടെ പ്രതിഷേധം. ഹിന്ദു എക്താ മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കുട്ടിയെ കാണാതായതും ബലാത്സംഗം ചെയ്യപ്പെട്ടതും ആദ്യം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനാണ് കുട്ടിയെ ക്രൂരകൃത്യത്തിന് ഇരയാക്കിയത്. ക്രൂരതയ്ക്കിരയായ ആസിയ എന്ന പെണ്‍കുട്ടിയെ ജനുവരി 10നാണ് കാണാതായത്.
ഒരാഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. പെണ്‍കുട്ടി മരിക്കുന്നതിന് മുന്‍പ് ക്രൂരമായ പീഡനത്തിന് ഇരയായിരുന്നു. ആദ്യം നടന്ന പോലീസ് അന്വേഷണം പ്രഹസനമായിരുന്നു. തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. ആദ്യം കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ദീപക് ഖജുരിയ ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
ഈ പ്രതിക്ക് വേണ്ടിയാണ് സംഘപരിവാര്‍ സംഘടന ദേശീയ പതാകയുമേന്തി പ്രതിഷേധ പ്രകടനം നടത്തിയത്.
