മലപ്പുറം: ജില്ലയില്‍ കഞ്ചാവ് മൊത്തമായും ചില്ലറയായും വിവിധ യിടങ്ങളില്‍ വില്‍പ്പന നടത്തുന്ന മുഖ്യകണ്ണി എക്‌സൈസിന്റെ പിടിയിലായി. മലപ്പുറം കിഴക്കേതലയില്‍ വച്ച് 2 കിലോ കഞ്ചാവുമായി കിഴക്കേതല സ്വദേശി കുഞ്ഞിപ്പ എന്നു വിളിക്കുന്ന നയീം എന്നയാളെയാണ് പിടികൂടിയത്. മലപ്പുറം കിഴക്കേതലയില്‍ ചില്ലറ വില്‍പ്പനക്കായി ബൈക്കില്‍ കഞ്ചാവ് കൊണ്ടുവരവെയാണ് പിടിയിലായത്. ചട്ടിപ്പറമ്പ്, തിരൂര്‍, മഞ്ചേരി , കൊണ്ടോട്ടി ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്നത് ഇയാളാണ്. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവരുന്നത്. മധുരയില്‍ നിന്ന് കിലോക്ക് 18000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 30000 രൂപക്കാണ് ചില്ലറ വില്‍പ്പന നടത്തിയിരുന്നത്. ഇതിന് ഇയാള്‍ക്ക് തമിഴ്‌നാട്ടില്‍ ഇടനിലക്കാരുണ്ട് . 3 ഗ്രാം കഞ്ചാവിന് 200 രൂപയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വില്‍പ്പന നടത്തുന്നത്. മലപ്പുറം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുധീര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ. മുരളീധരന്‍, കെ. വി. രവീന്ദ്രനാഥ്, പ്രിവന്റീവ് ഓഫീസര്‍ അനീഷ് പുത്തില്ലന്‍, സി.ഇ.ഒ മാരായ മുഹമ്മദാലി, അരവിന്ദന്‍, വിജയന്‍, ജയപ്രകാശ്, എന്നിവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മലപ്പുറം 9400069654,04832738937
