നിലപാട് മാറ്റി അച്ഛന്‍: സഫീറിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെ

മണ്ണാര്‍ക്കാട്: മുസ്ളിംലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞ പിതാവ് സിറാജുദ്ദീന്‍ നിലപാട് മാറ്റിം രംഗത്ത്. സഫീറിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നും സി.പി.ഐയിലെ ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സിറാജുദ്ദീന്‍ ഇപ്പോള്‍ നിലപാട് മാറ്റിയതെന്നാണ് സൂചന.

കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് വരുത്താനാണ് സി.പി.ഐയുടെ ശ്രമം. മണ്ണാര്‍ക്കാട് സി.പി.ഐയ്ക്ക് വളരാന്‍ അവസരം നല്‍കാതിരുന്നതാണ് അവരെ പ്രകോപിപ്പിച്ചതെന്നും മുസ്ലിംലീഗ് നഗരസഭ കൗണ്‍സിലര്‍ കൂടിയായ സിറാജുദ്ദീന്‍ പറഞ്ഞു.

സഫീറും കേസിലെ പ്രതികളും തമ്മില്‍ നേരത്തെ വഴക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും അന്ന് പള്ളിക്കമ്മിറ്റി ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നെന്നും സിറാജുദ്ദീന്‍ രാവിലെ പറഞ്ഞിരുന്നു. മുന്‍വൈരാഗ്യം മാത്രമാണ് കൊലപാതകത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍,​ സിറാജുദ്ദീന്റെ വാദത്തെ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ തള്ളുകയായിരുന്നു.

കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പൊലീസും നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *