യൂണിവേഴ്സിറ്റി കോളേജ് വളപ്പില്‍ പൊങ്കാല ഇടാന്‍ അനുവദിക്കാത്തതിനെതിരെ ഒ. രാജഗോപാല്‍ എംഎല്‍എ

ചെങ്ങന്നൂര്‍: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വളപ്പില്‍ ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കാത്ത അധികൃതരുടെ നടപടി ഇടത് സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നയങ്ങളുടെ ഉദാഹരണമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി ഭക്തര്‍ക്ക് കിട്ടി വന്ന സൗകര്യമാണ് എസ്.എഫ്.ഐ യുടെ സമ്മര്‍ദത്തിന്റെ ഫലമായി കോളേജ് പ്രിന്‍സിപ്പല്‍ ഇല്ലാതാക്കിയത്. ബോംബും മാരകായുധങ്ങളും സംഭരിക്കുന്ന കാര്യത്തില്‍ കുപ്രസിദ്ധമായ കോളേജാണ് യൂണിവേഴ്സിറ്റി കോളേജെന്നും അദ്ദേഹം പറഞ്ഞു.

സരസ്വതി ക്ഷേത്രത്തില്‍ ആയുധം ശേഖരിക്കാം പൊങ്കാല കലങ്ങള്‍ പാടില്ലെന്നാണ് എസ്.എഫ്.ഐ നിലപാട്. ഇത് പ്രതിഷേധാര്‍ഹമാണ്. ഭക്തജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും ഒ രാജഗോപാല്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിനിടെ ചെങ്ങന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *