ചെന്നൈ: കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യമില്‍ 48 മണിക്കൂറിനുള്ളില്‍ അംഗത്വമെടുത്തത് 201,597 പേര്‍. ഓണ്‍ലൈന്‍ വഴി അംഗത്വമെടുത്തവരുടെ എണ്ണമാണിത്. പാര്‍ട്ടി വക്താവാണ് ഇക്കാര്യമറിയിച്ചത്.
മധുരയില്‍ ഫെബ്രുവരി 21നാണ് മക്കള്‍ നീതി മയ്യമിന് കമലഹാസന്‍ തുടക്കം കുറിച്ചത്. അന്നേദിവസം തന്നെ പാര്‍ട്ടിയുടെ ഔദ്യോഗീക വെബ് സൈറ്റും നിലവില്‍ വന്നിരുന്നു.
ഇന്ത്യ, യുഎസ്, യു എ ഇ, സിംഗപ്പൂര്‍, ബ്രിട്ടണ്‍, മലേഷ്യ, സൗദി അറേബ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഓണ്‍ലൈന്‍ അംഗത്വം എടുത്തിരിക്കുന്നത്. ഇവരില്‍ എത്ര പേര്‍ വോട്ടര്‍പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്ന് വ്യക്തമല്ല.
