റഷ്യന്‍ ലോകകപ്പിനെ നിയന്ത്രിക്കാന്‍ ‘വാര്‍’

ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന റഷ്യന്‍ ലോകകപ്പിനെ നിയന്ത്രിക്കാന്‍ ‘വാര്‍’ എത്തുന്നു. കളിക്കിശടയിലെ മോശം പെരുമാറ്റങ്ങളും, പിഴവും കണ്ടെത്താന്‍ റഫറിയെ വീഡിയോയിയിലൂടെ സഹായിക്കുന്ന സംവിധാനമാണ് വാര്‍. ലോകകപ്പിന് വീഡിയോ അസിസ്റ്റന്റ് റഫറീയിങ്(വാര്‍) ഉപയോഗിക്കാന്‍ കൊളംബിയയിലെ ബൊഗോട്ടയഇല്‍ നടന്ന ഫിഫയുടെ ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു.

വാര്‍ ഉപയോഗിച്ച്‌ കളി നിയന്ത്രിക്കുന്ന ആദ്യ ലോകകപ്പാണ് റഷ്യയിലേതെന്ന് ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് ഫിഫ അധ്യക്ഷന്‍ ജിയോന്നി ഇന്‍ഫാന്റിനോ അറിയിച്ചു. ഗോള്‍, പെനാല്‍റ്റി, ചുവപ്പ് കാര്‍ഡ് നല്‍കല്‍, ആളുമാറി നടപടിയെടുക്കല്‍ എന്നിവയില്‍ റഫറിമാര്‍ വീഡിയോയുടെ സഹായം തേടും. നിലവില്‍ ഇത്തരം പിഴവുകളില്‍ റഫറിമാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും തെറ്റാറുണ്ട്. ഇത് കളിയുടെ ഗതിയെ തന്നെ മാറ്റും എന്നുള്ളതുകൊണ്ടു തന്നെ തോല്‍വികളില്‍ റഫറിക്കെതിരെ പരാതി ഉയരാറുണ്ട്.

ലോകകപ്പില്‍ ഇത്തവണ റഫറിയെ പഴിപറഞ്ഞ് മാനം രക്ഷിക്കാന്‍ പറ്റില്ലെന്ന് ചുരുക്കം. നിലവില്‍ വാര്‍ ലീഗു മത്സരങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഇംണ്ടിലെ എഫ്.എ കപ്പ്, കര്‍ബാവേ കപ്പ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വീഡിയോ റഫറിയുടെ സേവനം തേടിയിരുന്നു. വാര്‍ ന്റെ സേവനം കാലതാമസം വരുത്തുന്നുവെന്നാണ് ഇതിനെതിരെ ഉയരുന്ന വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *