കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസിെന്റ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന ഷോണ്‍ ജോര്‍ജിെന്റ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയില്‍ പറഞ്ഞിട്ടുള്ള വകുപ്പുകള്‍ അനുസരിച്ച് കേസ് എടുക്കാനാകില്ലന്നും ഇക്കാര്യത്തില്‍ ഷോണിന് കോടതിയെ സമീപിക്കാമെന്നും പൊലീസ് അറിയിച്ചു.
നിഷയുടെ ‘ദി അദര്‍ ൈസഡ് ഒാഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ടെന്നും വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നുമായിരുന്നു ഷോണിെന്റ ആവശ്യം. ഡി.ജി.പിക്കും കോട്ടയം എസ്.പിക്കും നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് കാട്ടി ഈരാറ്റുപേട്ട പൊലീസ് ഷോണിന് മറുപടി നല്‍കി.
ട്രെയിന്‍ യാത്രക്കിടെ ഒരു പ്രമുഖനായ രാഷ്ട്രീയനേതാവിന്‍റെ മകന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് നിഷ ജോസ് 59 അധ്യായങ്ങളുള്ള പുതിയ ത്തില്‍ പറയയുന്നത്. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെയായിരുന്നു സംഭവം എന്ന് പറയുന്നുണ്ടെങ്കിലും ഇയാളുടെ പേര് വ്യക്തമാക്കുന്നില്ല.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാത്രി തനിയെ കോട്ടയത്തേക്ക് ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്‍റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. ട്രെയിനില്‍ കയറിയ അയാള്‍ അടുത്തു വന്നിരുന്നു സംസാരം തുടങ്ങി. ഇയാള്‍ പോകാതായപ്പോള്‍ ടി.ടി.ആറിനോട് പരാതിപ്പെട്ടു. പേക്ഷ ടി.ടി.ആര്‍ ഇടപെട്ടില്ല. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികന്‍ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി കാല്‍പാദത്തില്‍ സ്പര്‍ശിച്ചു. അതോടെ അവിടെ നിന്നും പോകണമെന്ന് ഇയാളോട് കര്‍ശനമായി ആവശ്യപ്പെടുകയായിരുന്നുവെന്നും നിഷ പറയുന്നു.
എന്നാല്‍ പരാമര്‍ശം ചര്‍ച്ചയാവുകയും ഫോണ്‍ ജോര്‍ജിനെയാണ് നിഷ ഉദ്ദേശിച്ചതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഷോണ്‍ നിഷയുെട പുസ്തകത്തിെല പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്.
തനിക്കും പിതാവിനുമുള്ള അംഗീകാരവും ആദരവും ഇടിച്ചുതാഴ്ത്തി അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് അപമാനിക്കാന്‍ ശ്രമിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്താതെ സംശയത്തിെന്റ നിഴലില്‍ നിര്‍ത്തുന്ന പരാര്‍ശങ്ങള്‍ നടത്തിയിട്ടുള്ളത്. നിഷയോടൊപ്പം തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ യാത്രചെയ്തിട്ടില്ല. പുസ്തകവില്പന വര്‍ധിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പരാമര്‍ശങ്ങള്‍ തനിക്ക് അപകീര്‍ത്തിയും അപമാനവും ഉണ്ടാക്കി. അതിനാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവന്ന് തെറ്റിദ്ധാരണ തീര്‍ക്കണം. സമൂഹമാധ്യമത്തില്‍ അപമാനിക്കുന്ന വിധത്തില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
