പ്രായപൂര്‍ത്തിയാവാത്ത എസ്.സി. വിഭാഗത്തില്‍പ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥിനി പ്രസവിച്ചു

മുക്കം : തലേ ദിവസത്തെ രണ്ടു പരീക്ഷ എഴുതിയ ശേഷം വീട്ടില്‍ വന്നപ്പോഴാണു വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രസവം നടന്നതിനു ശേഷമാണ് ആശുപത്രി അധികൃതര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം പോലീസില്‍ അറിയിക്കുന്നത്. തുടര്‍ന്നു പെണ്‍കുട്ടിയുടെ രക്ഷിതാക്കളും പോലീസില്‍ പരാതി നല്കി. അതിനെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു വിവാഹ വാദാനം നല്കി പീഡിപ്പിച്ചു എന്നും ആറ് മാസം ആയപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന് മനസിലാക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞത്.

പിന്നെ ഒന്നും ചെയ്യാനാകാത്തതു കൊണ്ട് ആരെയും അറിയിക്കാതെ മുന്നോട്ടു പോകുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പെണ്‍കുട്ടി പറഞ്ഞു. പോലീസിന്റെ പ്രാഥമികാന്വേഷണത്തെ തുടര്‍ന്നു താമരശ്ശേരി ഡി.വൈ.എസ് പി. നടത്തിയ അന്വേഷണശേഷമാണു പ്രതി അഗസ്ത്യന്‍മൂഴി സ്വദേശി ഇബ്രാഹിമിന്റെ മകന്‍ അഫ്നാസിനെ (23) പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *