സൌദി: രാജ്യത്ത് താമസിക്കുന്ന സത്രീകള്‍ക്ക് പുരുഷന്മാര്ക്ക് ലഭിക്കുന്ന അതേ രീതിയിലുള്ള തുല്യ അവകാശം ലഭിക്കാന്‍ വേണ്ട മാറ്റങ്ങളെ കുറിച്ച് പഠിച്ച് വരികയാണെന്നും വരും കാലങ്ങളില്‍ സൌദിയില്‍ വിവിധ മേഖലകളിളില്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും സൌദി കരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇസ്ലാം അനുശാസിക്കുന്ന ചില അവകാശങ്ങളെങ്കിലും ഇപ്പോഴും സൌദിയിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് തന്റെ വാദം. സ്ത്രീ പുരുഷന്മാര് ഇടകലരുന്നതിനെ എതിര്‍ക്കുന്ന തീവ്യമായി ചിന്തിക്കുന്ന ചിലര്‍ രാജ്യത്ത് തന്നെ കഴിയുന്നുണ്ട്. അവര്‍ സമുഹത്തിന് പലപ്പോഴും ഭീഷണിയാവുന്നുണ്ടെന്നും രാജകുമാരന് തുറന്നടിച്ചു. സ്ത്രീകള്‍ പര്‍ദ ധരിച്ച് മാത്രമെ പുറത്തിറങ്ങാവൂ എന്ന് ശരീഅത്ത് നിയമത്തില്‍ എവിടെയും പറയുന്നില്ല. പക്ഷെ പുരുഷന്മാരെ പോലെ തന്നെ മാന്യമായ വേഷത്തില്‍ മാത്രമെ സ്ത്രീകള്‍ പുറത്തിറങ്ങാവൂ എന്ന് ശരീഅത്ത് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് പുരുഷന്മാര്ക്ക് ലഭിക്കുന്ന വേതനം തന്നെ സ്ത്രീകള്‍ക്കും ലഭിക്കുവാനുള്ള നിയമ നടപടികള്‍ക്ക് തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ക്ക് ഏറെ വിലകല്‍പ്പിക്കുന്ന രാജ്യമാണ് സൌദി.
നാല്‍പ്പത് വര്‍ഷം മുന്‍പ് വരെ മറ്റ് രാജ്യങ്ങളിലെ പോലെ തന്നെ സ്ത്രീകള്‍ സമൂഹത്തില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇറാനിലെ ചില ആത്മീയ നേതാക്കളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് സൌദിയില്‍ നടപ്പില്‍ വരുത്തിയ ചില മാറ്റങ്ങളാണ് രാജ്യത്ത് പല പ്രധാന കാര്യങ്ങള്‍ക്കും തടസ്സമായി വന്നതെന്നും അദ്ദേഹം മുഖാമുഖത്തില്‍ അഭിപ്രായപ്പെട്ടു.
മേഖലയില്‍ സമാധാനം നിലനില്ക്കാന് സൌദി ആഗ്രഹിക്കുന്പോള്‍ ഇറാന് ഭരണകൂടത്തിന്റെ പിന്തുണയുള്ള മിലീഷ്യകള്‍ അതിന് തടസ്സം നില്‍ക്കുകായാണ്. സൌദിയുടെ പല അതിര്‍ത്തി മേഖലകളിലും അവര്‍ സമാധാനം നശിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ഇറാനിലെ ആത്മീയ നേതാവ് അലി ഖാംനഇയെ ഹിറ്റ് ലറോട് ഉപമിച്ചതും ലോക നേതാക്കള്‍ ഉറ്റുനോക്കുന്നുണ്ട്. സൌദി കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ട് മുന്‍പാണ് ചാനല്‍ അഭിമുഖം പുറത്തുവിട്ടതെന്നതും രാഷ്ട്രീയ നിരീക്ഷകര്ക്കിടയില് പ്രത്യേക ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.
