കാവേരി വിധി: കേരളം പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി ന​ല്‍​കി

ന്യൂ​ഡ​ല്‍​ഹി: കാ​വേ​രി ന​ദീ​ജ​ല​ത​ര്‍​ക്ക​ത്തി​ല്‍ കേ​ര​ളം വീ​ണ്ടും സു​പ്രീം കോ​ട​തി​യി​ല്‍. കേ​ര​ള​ത്തി​ന് അ​ധി​ക ജ​ലം ന​ല്‍​കേ​ണ്ട​ന്ന സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി ന​ല്‍​കി. വി​ധി​യി​ല്‍ വ്യ​ക്ത​ത വേ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​നും പു​തു​ച്ചേ​രി​ക്കും അ​ധി​കം ജ​ലം ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്. അ​തേ​സ​മ​യം, ക​ര്‍​ണാ​ട​ക​ത്തി​ന് അ​ധി​ക​ജ​ലം ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ക​ര്‍​ണാ​ട​ക​ത്തി​ന് 14.75 ടി​എം​സി ജ​ലം അ​ധി​കം ന​ല്‍​ക​ണ​മെ​ന്നാ​ണ് വി​ധി.

ത​മി​ഴ്നാ​ടി​ന് 192 ടി​എം​സി ജ​ലം ന​ല്‍​ക​ണ​മെ​ന്ന ട്രൈ​ബ്യൂ​ണ​ല്‍ വി​ധി സു​പ്രീം കോ​ട​തി ഭേ​ദ​ഗ​തി ചെ​യ്യു​ക​യും ചെ​യ്തു. ത​മി​ഴ്നാ​ടി​നു​ള്ള അ​ധി​ക​ജ​ലം 177.25 ടി​എം​സി​യാ​യാ​ണ് കു​റ​ച്ച​ത്. ജ​ല​വി​ത​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി കാ​വേ​രി മാ​നേ​ജ്മെ​ന്‍റ് ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​ത് പു​നഃ​പ​രി​ശോ​ധി​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *