ന്യൂഡല്‍ഹി: മോദി ആപ്പില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതിനെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആപ്പില്‍ കയറുന്നവരുടെ വിവരങ്ങള്‍ മോദി അമേരിക്കയിലെ സുഹൃത്തുക്കള്‍ക്ക് ചോര്‍ത്തി കൊടുക്കുമെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ചോര്‍ത്തല്‍ വിവരം മൂടിവെക്കാനും നീക്കം നടക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രിയുെട പേരില്‍ ട്വീറ്റ് ചെയ്താണ് മോദിയെ രാഹുല്‍ പരിഹസിച്ചത്.
‘എന്‍റെ പേര് നരേന്ദ്ര മോദി, ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. എന്‍റെ ഔദ്യോഗിക ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കന്‍ കമ്ബനികളിലെ സുഹൃത്തുക്കള്‍ക്ക് ഞാന്‍ കൈമാറും. പതിവുപോലെ നിര്‍ണായകമായ ഈ വാര്‍ത്തയും മുക്കിയതിന് മുഖ്യധാര മാധ്യമങ്ങള്‍ക്ക് നന്ദി’ -രാഹുല്‍ ട്വീറ്റ് ചെയ്തു.
ഫ്രഞ്ച് സെക്യൂരിറ്റി റിസര്‍ച്ചര്‍ എലിയറ്റ് ഒാള്‍ട്ടേഴ്സന്‍ ആണ് മോദി ആപ്പിലെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വിവരം പുറത്തുവിട്ടത്. മോദി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ രജിസ്റ്റര്‍ ചെയ്ത ആളുടെ പേരടക്കമുള്ള വിവരങ്ങള്‍ അമേരിക്കയിലെ ഒരു കമ്ബനിയിലേക്ക് പോകുന്നുവെന്നാണ് ഒാള്‍ട്ടേഴ്സന്‍ ചൂണ്ടിക്കാട്ടിയത്. അമേരിക്കന്‍ കമ്ബനി ഈ വിവരങ്ങള്‍ ഏതാണ് സോഫ്റ്റ് വെയര്‍, ഏതാണ് നെറ്റ് വര്‍ക്, എന്താണ് തൊഴില്‍ എന്നിവടയടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നത്. എന്തിന് ശേഖരിക്കുന്നുവെന്ന വിവരം മനസിലാകുന്നില്ല. വിദേശ കമ്ബനി വിവരം ശേഖരിക്കുന്ന വിവരം മറച്ചുവെച്ചതെന്നും ഒാള്‍ട്ടേഴ്സന്‍ വ്യക്തമാക്കിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഡോണള്‍ഡ് ട്രംപ് ഉപയോഗിച്ച കേംബ്രിജ് അനലിറ്റികയെ ഇന്ത്യയിലെ നാലു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉപയോഗിച്ചുവെന്ന വാര്‍ത്തക്ക് പിന്നാലെയാണ് മോദി ആപ്പ് ചോര്‍ത്തലും പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളില്‍ നിന്ന് വ്യക്തികളുടെ വിവരം ചോര്‍ത്തുന്നുവെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുവെന്നുമായിരുന്നു ഇന്ത്യയില്‍ കേംബ്രിജ് അനലിറ്റികക്കെതിരായ ആരോപണം. മോദി ആപ്പ് ചോര്‍ത്തല്‍ വിവാദമായെങ്കിലും പ്രധാനമന്ത്രിയുടെ ഒാഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
തെരഞ്ഞെടുപ്പു കാലത്ത് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു വേണ്ടി പ്രവര്‍ത്തിച്ച രാഷ്ട്രീയ വിവര വിശകലന സ്ഥാപനമാണ് യു.കെ ആസ്ഥാനമായ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ ലബോറട്ടറീസിന്റെ കീഴിലെ കേംബ്രിജ് അനലിറ്റിക. വിവിധ രാജ്യങ്ങളിലെ 200 തെരഞ്ഞെടുപ്പുകളില്‍ വ്യാജ പ്രചാരണങ്ങളിലൂടെ വോട്ടര്‍മാരെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് ഇവര്‍ നടപടി നേരിടുകയാണ്. ബ്രിട്ടനിലെ ബ്രെക്സിറ്റ് പ്രചാരണ കാലത്തും സമാനരീതിയില്‍ സ്വകാര്യവിവരം ചോര്‍ത്തിയതിന് യു.കെ പാര്‍ലമെന്റിെന്റ അന്വേഷണവും നേരിടുന്നുണ്ട്. സ്വകാര്യതാ നിയമം ലംഘിച്ച് അഞ്ചു കോടിയോളം ഫേസ്ബുക്ക് അംഗങ്ങളുടെ വ്യക്തിവിവരം ചോര്‍ത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേംബ്രിജ് അനലിറ്റികയെ ഫേസ്ബുക്ക് പുറത്താക്കിയിരുന്നു.
‘എന്‍റെ പേര് നരേന്ദ്ര മോദി, ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. എന്‍റെ ഔദ്യോഗിക ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കന്‍ കമ്ബനികളിലെ സുഹൃത്തുക്കള്‍ക്ക് ഞാന്‍ കൈമാറും. പതിവുപോലെ നിര്‍ണായകമായ ഈ വാര്‍ത്തയും മുക്കിയതിന് മുഖ്യധാര മാധ്യമങ്ങള്‍ക്ക് നന്ദി’ -രാഹുല്‍ ട്വീറ്റ് ചെയ്തു.
