അ​മി​ത് ച​വ​ഡ ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍

അ​ഹ​മ്മ​ദാ​ബാ​ദ്‌: ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി അ​മി​ത് ച​വ​ഡ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഭ​ര​ത് സിം​ഗ് സോ​ള​ങ്കി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ച​വ​ഡ​യു​ടെ നി​യ​മ​നം. അ​ന്‍​ക്ലാ​വ് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ ആ​ണ് ച​വ​ഡ. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി​യി​ല്‍ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ച​വ​ഡ​യെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. യോ​ഗ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

എ​ഐ​സി​സി പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ലെ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സം​ഗ​ത്തി​നു പി​ന്നാ​ലെ​യാ​ണ് സോ​ള​ങ്കി രാ​ജി​വ​ച്ച​ത്. യു​വാ​ക്ക​ള്‍​ക്കു പാ​ര്‍​ട്ടി ത​ല​പ്പ​ത്തു കൂ​ടു​ത​ല്‍ പ്രാ​തി​നി​ധ്യം വേ​ണ​മെ​ന്നും ഇ​തി​നാ​യി മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ പ്ര​സം​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സോ​ള​ങ്കി രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഗു​ജ​റാ​ത്തി​ലെ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യോ​ടെ സോ​ള​ങ്കി രാ​ജി​വ​യ്ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്നു എ​ന്ന​ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ഗോ​വ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നും രാ​ഹു​ലി​ന്‍റെ പ്ലീ​ന​റി പ്ര​സം​ഗ​ത്തി​നു പി​ന്നാ​ലെ രാ​ജി​വ​ച്ചി​രു​ന്നു. ഗോ​വ​യി​ലെ പാ​ര്‍​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ന്‍ ശാ​ന്താ​റാം നാ​യി​ക് ആ​ണ് രാ​ജി​വ​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *