തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള ടോള്‍ പിരിവ് നിര്‍ത്തലാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലെന്ന് മന്ത്രി ജി.സുധാകരന്‍. ഈ സര്‍ക്കാരിന്റെ കാലത്തു കാലാവധി കഴിഞ്ഞ പാതകള്‍ക്കു ടോള്‍ പിരിവ് നീട്ടിനല്‍കിയിട്ടില്ല.
ദേശീയപാതകളില്‍ 100 കോടി രൂപയിലധികം ചെലവില്‍ വികസനപ്രവര്‍ത്തനം നടത്തുമ്‌ബോള്‍ യൂസര്‍ഫീ ബാധകമാണ്. കേന്ദ്രമന്ത്രാലയത്തിന്റെ ടോള്‍ ആക്ട് പ്രകാരമാണ് യൂസര്‍ഫീ വാങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ പൊതുമരാമത്ത് വകുപ്പില്‍ റോഡ്‌സ് ആന്‍ഡ് ബ്രിജസ് വിഭാഗത്തിനു കീഴിലുള്ള പാതകളിലൊന്നും ടോള്‍ പിരിവില്ല. നാലു പാലങ്ങളിലാണു നിലവില്‍ ടോള്‍ പിരിവുള്ളത്.
