കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്ന് ദിലീപ് ഹൈകോടതിയില്‍. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി പരിഗണിക്കവെയാണ് പ്രതിഭാഗം ദൃശ്യങ്ങളില്‍ കൃത്രിമത്വമുണ്ടെന്ന വാദം ഉയര്‍ത്തിയത്. വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി സീല്‍ ചെയ്ത കവറില്‍ അല്ല പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ദിലീപിന്റെ അഭിഭാഷകന് വാദിച്ചു.
പൊലീസിന്റ കയ്യില്‍ സിഡിയുടെ ആവശ്യത്തിലധികം കോപ്പികള്‍ ഉണ്ട്. പൊലീസ് തന്നെ ദൃശ്യങ്ങള്‍ പുറത്തുവിട്ട ശേഷം ദിലീപിനെ കുറ്റപ്പെടുത്താനാണ് സാധ്യതയെന്നും ദിലീപിന്റ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
പെന്‍െ്രെഡവിലെ ഡാറ്റയില്‍ കൃത്രിമം നടന്നിട്ടുണ്ട് ഇത് വീണ്ടെടുക്കാന്‍ സാധിക്കില്ല. ഇയര്‍ ഫോണ്‍ വച്ചാല്‍ പോലും വിഡിയോയിലെ ശബ്ദങ്ങള്‍ വേര്‍തിരിച്ചു കേള്‍ക്കാനാവില്ല. പ്രതിഭാഗം അഭിഭാഷകരെ വിശ്വാസം ഇല്ലാത്തതിനാലാണോ ദൃശ്യങ്ങള്‍ കൈമാറാത്തതെന്നും അഭിഭാഷകന് ആരാഞ്ഞു.
പ്രോസിക്യൂഷന് ദൃശ്യങ്ങള്‍ മറച്ചു വെക്കുകയാണ്. സന്തോഷ് മാധവന് കേസില്‍ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിനു നല്‍കിയിരുന്നു. അതിനാല്‍ ദൃശ്യങ്ങള്‍ നല്‍കണമെന്നും ദിലീപിന്റ അഭിഭാഷകന് ആവശ്യപ്പെട്ടു.
