തൃത്താലയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു

തൃത്താല: ഉല്‍സവത്തില്‍ എഴുന്നള്ളത്തിന് കൊണ്ടു വന്ന ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. ഷൊര്‍ണൂര്‍ കൊളപ്പുള്ളി സ്വദേശി കൃഷ്ണന്‍കുട്ടി (45) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തൃത്താലക്കടുത്ത് തച്ചറകുന്നിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെ തൃത്താല ശിവക്ഷേത്രത്തിലെ ഉല്‍സവത്തിലെ എഴുന്നള്ളത്ത് കഴിഞ്ഞ് ആനയെ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെ തളച്ചിട്ടതായിരുന്നു. പാപ്പാന് സമീപത്തുണ്ടായിരുന്നു. ഇതിനിടെ ഉല്‍വത്തിനെത്തിയ ചിലര്‍ ആനയെ പുറകില്‍ നിന്ന് ഉപദ്രവിച്ചതോടെ ആന വെട്ടിത്തിരിഞ്ഞു. ഇതിനിടെ ആനയുടെ കൊമ്പുകള്‍ പാപ്പാന്റെ ദേഹത്ത് തുളച്ചു കയറുകയായിരുന്നു. പാപ്പാന്‍ തല്‍ക്ഷണം മരിച്ചു. ആനയുടെ കൊമ്പ് അബദ്ധത്തില്‍ കൃഷ്ണന്‍കുട്ടിയുടെ ദേഹത്ത് കൊള്ളുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ആനക്ക് മദപ്പാടില്ലെന്നും മറ്റു പാപ്പാന്‍മാര്‍ പറഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷമായി ഇയാളാണ് ആനയുടെ ഒന്നാം പാപ്പാനന്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പട്ടാമ്പി താലൂക്ക ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *