ന്യൂഡല്‍ഹി: ഭാസ്കര കാരണവര്‍ വധക്കേസില്‍ മുഖ്യപ്രതിയായ ഷെറിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജീവപര്യന്തം ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരേയാണ് ഷെറിന് സുപ്രീം കോടതിയെ സമീപിച്ചത്.
2009 നവംബര്‍ ഏഴിനാണ് കാരണവേഴ്സ് വില്ലയില്‍ ഭാസ്കര കാരണവര്‍ കൊല്ലപ്പെട്ടത്. മരുമകളായ ഷെറിയായിരുന്നു കേസിലെ മുഖ്യപ്രതി. അമേരിക്കയില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ ഷെറിനു പുറമേ ബാസിത് അലി, നിഥിന് എന്ന ഉണ്ണി, ഷാനു റഷീദ് എന്നീവരെയും കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു.
