ഹാരിസണ്‍ ഭൂമി കേസ് തോറ്റത് സര്‍ക്കാര്‍ ഒത്തുകളിച്ചതിനാല്‍: ചെന്നിത്തല

തിരുവനന്തപുരം: വേണ്ട വിധത്തില്‍ കോടതിയില്‍ കേസ് നടത്താതെയും സുപ്രധാന രേഖകള്‍ ഹാജരാക്കാതെയും ഒത്തുകളിച്ചാണ് സര്‍ക്കാര്‍ ഹാരിസണ്‍ കേസ് തോറ്റ് കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊന്തന്‍പുഴയില്‍ ഏഴായിരം ഏക്കര്‍ വനഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ഹാരിസണ്‍ എസ്റ്റേറ്റില്‍ 38,​000 ഏക്കര്‍ കൂടി നഷ്ടപ്പെടുത്തുന്നത്. 6000 ഏക്കറുളള പെരുവന്താനം ടി.ആര്‍ ആന്‍ഡ് തോട്ടത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ കോടതിയില്‍ തോറ്റുകൊടുത്തു.

ഹാരിസണ്‍ കേസില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേസ് വളരെ ജാഗ്രതയോടെ നടത്തുകയും സര്‍ക്കാരിന് അനുകൂലമായ തരത്തില്‍ കേസ് എത്തിക്കുകയും ചെയ്തതാണ്. ഡോ.എം.ജി.രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ നടപടികളും എടുത്തു. എന്നാല്‍ ഇടതു മുന്നണി അധികാരത്തിലേറിയ ശേഷം കേസുകളെല്ലാം അട്ടിമറിച്ചു. കേസ് സമര്‍ത്ഥമായി കൈകാര്യം ചെയ്തിരുന്ന സര്‍ക്കാര്‍ പ്ലീഡര്‍ സുശീലാ ഭട്ടിനെ മാറ്റി. ഭൂമി കേസുകളില്‍ തുടര്‍ച്ചയായി സര്‍ക്കാരിന് തോല്‍ക്കേണ്ടി വരുന്നതിനെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *