വരാപ്പുഴ കസ്റ്റഡിമരണം; ശ്രീജിത്തിന്റെ സഹോദരന് പോലീസ് ഭീഷണി; മാധ്യമങ്ങളെ കാണരുതെന്നും താക്കീത്

വരാപ്പുഴ: വരാപ്പുഴ പോലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ സഹോദരന് പോലീസ് ഭീഷണി. സഹോദരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ സജിത്തിനാണ് പോലീസ് ഭീഷണിപ്പെടുത്തിയത്. ശ്രീജിത്തിനെയും സജിത്തിനെയും ഒരുമിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീജിത്തിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി രണ്ടു ദിവസത്തെ ജാമ്യമനുവദിച്ച സജിത്ത് പോലീസിനെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

മഫ്ഡിയിലെത്തിയ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചാണ് തങ്ങളെ സ്‌റ്റേഷനിലെത്തിച്ചതെന്നും മര്‍ദ്ദനമേറ്റ് അവശനിലയിലായ ശ്രീജിത്തിനെ പോലീസ് ആദ്യം ആശുപത്രയില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ചെന്നും പിന്നീട് നില വഷളായപ്പോള്‍ മാത്രമാണ് ആശുപത്രയിലേക്ക് കൊണ്ടുപോയതെന്നുമാണ് സജിത്ത് വെളിപ്പെടുത്തിയത്.

മാധ്യമങ്ങളോട് വാതുറക്കരുതെന്നും തിരിച്ച് ഇങ്ങോട്ട് തന്നെയാണ് വരേണ്ടതെന്നുമാണ് പോലീസ് ശ്രീജിത്തിനെ ഭീഷണിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *