രജ്​ദീപ്​ സര്‍ദേശായി ചോദിക്കുന്നു ആ പെണ്‍കുട്ടിക്ക്​ പകരം ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു…?

ആ പെണ്‍കുട്ടിയുടെ സ്​ഥാനത്ത്​ ഒര​ു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു രാജ്യത്തെ ഇപ്പോഴത്തെ അവസ്​ഥ..? ആ കൃത്യം ചെയ്​തത്​ ഒര​ു റോഹിങ്ക്യക്കാരനോ കശ്​മീര്‍ താഴ്​വരയില്‍നിന്നുള്ള ഒരാളോ ആയിരുന്നുവെങ്കില്‍ ഇങ്ങനെയാകുമായിരുന്നോ നമ്മൂ​െട പ്രതികരണം…?
രാജ്യത്തെ തലമുതിര്‍ന്ന മാധ്യമ ​പ്രവര്‍ത്തകന്‍ രജ്​ദീപ്​ സര്‍ദേശായിയുടെതാണ്​ മനസ്സാക്ഷി കീറിപ്പൊളിക്കുന്ന ഇൗ ചോദ്യം. ഇൗ കൊല നടന്നത്​ രാജ്യ തലസ്​ഥാനത്തായിരുന്നുവെങ്കില്‍ ഇങ്ങനെയാകു​മായിരുന്നോ നമ്മുടെ മൗനം…?
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച്‌​ ​ജമ്മു കശ്​മീരിലെ കത്​വയില്‍ ഏട്ട്​ വയസുകാരിയെ അതിക്രൂരമായി കൂട്ട ബലാത്സംഗം ചെയ്​തു കൊന്ന സംഭവത്തെക്കുറിച്ച്‌​ ‘ഇന്ത്യാ ടുഡേ’ ചാനലിലെ ത​​െന്‍റ വാര്‍ത്താ പരിപാടിയിലാണ്​ രജ്​ദീപ്​ പൊട്ടിത്തെറിച്ചത്​. ഇപ്പോള്‍ നമ്മള്‍ ഉണര്‍ന്നില്ലെങ്കില്‍ ഇനി എപ്പോഴാണ്​ നമ്മള്‍ എഴുന്നേല്‍ക്കുക…? രജ്​ദീപ്​ ചോദിക്കുന്നു.

മൂന്ന്​ മാസ​ക്കാലത്തോളം ക്രൂരമായ മൗനമാണ്​ ഇൗ പിഞ്ചു കുഞ്ഞി​​െന്‍റ കൊലപാതകത്തോട്​ രാജ്യം പുലര്‍ത്തിയത്​. എന്നാല്‍, ഇപ്പോള്‍ അതിശക്​തമായ പ്രതികരണങ്ങളാണ്​ കൊലപാതകത്തിനെതിരെ രാജ്യത്ത്​ നിന്ന്​ ഉയര്‍ന്നു വരുന്നത്​. കൊലപാതകത്തോ​ടുള്ള ത​​െന്‍റ അമര്‍ഷവും ​പ്രതിഷേധവും രജ്​ദീപ്​ പരസ്യമായി പ്രകടിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട്​ നിര്‍ണായകമായ ചില കാര്യങ്ങള്‍ അദ്ദേഹം ഉന്നയിക്ക​ുന്നു.

രാജ്യത്തിലെ എല്ലാ ജനങ്ങള്‍ക്കും അപമാനമുണ്ടാക്കുന്ന സംഭവമാണ്​ കത്​വയില്‍ ഉണ്ടായതെന്ന്​ രാജ്​ദീപ്​ സര്‍ദേശായി പറഞ്ഞു. പക്ഷേ എന്തുകൊണ്ടാണ്​ ഒരിക്കലും ന്യായീകരിക്കാനാവത്ത കത്​വ സംഭവത്തെ പ്രതിരോധിച്ച്‌​ ജമ്മുവിലെ ബി.ജെ.പി മന്ത്രിമാര്‍ രംഗത്തെത്തുന്നത്​..? പ്രതിക​ള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കു​േമ്ബാള്‍ അതിനെ പ്രതിരോധിക്കാന്‍ ‘ഭാരത്​ മാതാ കീ ജയ്​..’ ‘ജയ്​ ശ്രീറാം…’ തുടങ്ങിയ മുദ്രവാക്യങ്ങള്‍ മുഴങ്ങുന്നതി​​െന്‍റ കാരണ​െമന്താണ്​..?
കേസില്‍ ജമ്മു കശ്​മീര്‍ പൊലീസിനെ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്ന്​ ബാര്‍ കൗണ്‍സില്‍ തടയാന്‍ ശ്രമിക്കുന്നതി​​െന്‍റ പിന്നിലെ വികാരമെന്താണ്​…?
നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെ അത്​ തകര്‍ക്കുന്ന കാഴ്​ചയാണ്​ ജമ്മു കശ്​മീരില്‍ കാണുന്നത്​. ഇത്​ ഭാവിക്ക്​ ഒട്ടു ശുഭകരമാവില്ല. കത്​വ ബലാത്സംഗത്തിലെ പ്രതികള്‍ക്ക്​ ശക്​തമായ ശിക്ഷ കിട്ടണമെന്നും രാജദീപ്​ പറഞ്ഞു. രാഷ്​ട്രീയ നേതാക്കന്മാരും മാധ്യമങ്ങളും ആത്​മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *