കണക്കിന് ഉത്തരം കണ്ടെത്തിയില്ല; വടി കുത്തിയിറക്കി രണ്ടാം ക്ലാസുകാരന്റെ ശ്വാസനാളം തകര്‍ത്തു

അഹമ്മദ്​ നഗര്‍​: എട്ടുവയസുകാര​​െന്‍റ കഴുത്തില്‍ അധ്യാപകന്‍ വടി കൊണ്ട്​ കുത്തിയതിനെ തുടര്‍ന്ന്​ കുട്ടിയുടെ ശ്വാസനാളവും അന്നനാളവും തകര്‍ന്നു. കണക്ക്​ ചോദ്യത്തിന്​​ ഉത്തരം കണ്ടെത്താന്‍ കഴിയാതിരുന്നതിനാണ്​ അധ്യാപകന്‍ കുട്ടിക്ക്​ ശിക്ഷ നല്‍കിയത്​. ​മഹാരാഷ്​ട്രയിലെ പിംപാല്‍ഗണിലാണ്​ സംഭവം. കുഞ്ഞിന്​ സംസാര ശേഷിയും നഷ്​ടപ്പെട്ടു.

ക്ലാസില്‍ വെച്ച്‌​ വേദനകൊണ്ട്​ പുളഞ്ഞ കുഞ്ഞ്​ ചുമച്ച്‌​ ചോരതുപ്പുകയും തൊണ്ടയില്‍ നിന്ന്​ ​രക്​തമൊലിക്കുകയും ചെയ്​തതോടെ സഹപാഠികള്‍ കരഞ്ഞ്​ ബഹളം വെച്ചു. തുടര്‍ന്ന്​ സ്​കൂള്‍ അധികൃതര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞ്​ ഗുരുതരാവസ്​ഥയില്‍ തുടരുകയാണെന്ന്​ ഡോക്​ടര്‍മാര്‍ അറിയിച്ചു.

കുഞ്ഞിനെ ​ദ്രോഹിച്ചതിന്​ പ്രതിക്കെതിരെ കുറ്റംചുമത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അറസ്​റ്റ്​ ചെയ്​തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *