ശ്രീജിത്തിന്‍റെ മരണം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചേക്കും

കൊച്ചി: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം അന്വേഷിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചേക്കുമെന്ന് സൂചന. അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് തീരുമാനം. ​ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍.ടി.എഫും ലോക്കല്‍ പൊലീസും പരസ്പര വിരുദ്ധമായ മൊഴി നല്‍കുന്നതിനാല്‍ ഇവരെ നുണ പരിശോധനക്ക് വിധേയമാക്കാനും ആലോചനയുണ്ട്.

ശ്രീജിത്തിന്‍റെ ശരീരത്തില്‍ അസാധാരണമായ ചതവുകള്‍ ഉണ്ടായിരുന്നുവെന്നും മാരകമായ ആയുധങ്ങള്‍ മര്‍ദനത്തിന് ഉപയോഗിച്ചിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നുണ്ട്. ശരീരത്തില്‍ പ്രത്യക്ഷമായ രീതിയില്‍ മുറിവുകള്‍ ഇല്ലാത്തതും ആന്തരിക അവയവങ്ങളിലെ ചതവും ഉരുട്ടിക്കൊലയാണ് നടന്നതെന്ന് സൂചന നല്‍കുന്നു. ഇത് സാധൂകരിക്കുന്ന വിവരങ്ങളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

ശ്രീജിത്തിന്‍റെ രണ്ടു തുടകളിലെ പേശികളിലും ഒരേപോലുള്ള ചതവ് കണ്ടെത്തി. ലാത്തിപോലുള്ള ഉരുണ്ട വസ്തു ഉരുട്ടിയെന്നാണ് സംശയിക്കപ്പെടുന്നത്. അഞ്ചു പേജുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ മൂന്നാം പേജിലെ 17,18 ഖണ്ഡികകളിലായാണ് ഇക്കാര്യങ്ങളുള്ളത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത അന്നു മുതല്‍ ഒന്‍പതാം തീയതി വരെയുള്ള മൂന്നു ദിവസങ്ങളിലെ മര്‍ദ്ദനത്തിന്‍റെ ലക്ഷണങ്ങളാണ് കണ്ടെത്താനായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

20 ഒാ​ളം മു​റി​വു​ക​ള്‍ ശ്രീ​ജി​ത്തി​​​െന്‍റ ശ​രീ​ര​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ചെറുകുടലിലെ മുറിവും അണുബാധയും മരണത്തിലേക്കു നയിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കു​ട​ല്‍ മു​റി​ഞ്ഞ്​​ വേ​ര്‍​പെ​ടാ​റാ​യ അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു. ച​വി​ട്ട്​ പോ​ലെ ശ​ക്​​ത​മാ​യ ആ​ഘാ​ത​ങ്ങ​ള്‍ കൊ​ണ്ട്​ മാ​ത്ര​മേ ഇ​ങ്ങ​നെ സം​ഭ​വി​ക്കൂ​വെ​ന്നാ​ണ്​ നി​ഗ​മ​നം. കു​ട​ല്‍ മു​റി​ഞ്ഞ്​ പു​റ​ത്തു​വ​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ര​ക്​​ത​ത്തി​ല്‍ ക​ല​രു​ക​യും ഇ​ത്​ അ​ണു​ബാ​ധ​ക്ക്​ ഇ​ട​യാ​ക്കു​ക​യും ചെ​യ്​​തു. ഇ​ത്​ മ​റ്റ്​ അ​വ​യ​വ​ങ്ങ​ളെ​യും ബാ​ധി​ച്ചു. ഇ​തി​ന്​ പു​റ​മെ​യാ​ണ്​ 20 മു​റി​വു​ക​ള്‍ പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ എ​ടു​ത്തു​പ​റ​യു​ന്ന​ത്. വൃ​ഷ്​​ണ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ര​ക്​​തം ക​ട്ട​പി​ടി​ച്ച അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു. ക്രൂ​ര​മാ​യ പൊ​ലീ​സ്​ മ​ര്‍​ദ​ന​മേ​ല്‍​ക്കു​ന്ന​വ​രി​ലെ​ല്ലാം ഇ​ങ്ങ​നെ ക​ണ്ടു​വ​രാ​റു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *