ബെയ്ജിങ്: ‘തീവ്രവാദം കയറ്റി അയക്കുന്ന ഫാക്ടറിയാണ് ഇസ്ലമാബാദ്’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്‍ പാകിസ്താനെ പിന്തുണച്ച് ചൈന. തീവ്രവാദത്തിനെതിരെ പോരാടുന്നതിന് പാകിസ്താന് പിന്തുണ നല്‍കുകയാണ് വേണ്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. തീവ്രവാദമെന്നത് എല്ലാ രാജ്യങ്ങള്‍ക്കും ശത്രുതന്നെയാണ്. തീവ്രവാദം തുടച്ചുനീക്കുന്നതിന് അന്തരാഷ്ട്ര സമൂഹം ഒരുമയോടെ പ്രവര്‍ത്തിക്കണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ അന്തരാഷ്ട്ര സമൂഹം പാകിസ്താനുമായി സഹകരിക്കുകയും പിന്തുണക്കുകയും വേണം’^ ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിയിങ് പറഞ്ഞു.
ഇന്ത്യയും പാകിസ്താനുമടക്കും എട്ട് രാജ്യങ്ങള്‍ അംഗമായുള്ള ഷാങ്ഹായ് കോര്പറേഷന് ഒാഗനൈസേഷെന്റ( എസ്.സി.ഒ) വാര്‍ഷികയോഗത്തില്‍ തീവ്രവാദം മുഖ്യ അജണ്ടയായി കൊണ്ടുവരുന്ന സൂചനയും ചൈന നല്‍കിയിട്ടുണ്ട്. എസ്.സി.ഒയില്‍ വിദേശമന്ത്രിമാരുടെ യോഗത്തില്‍ തീവ്രവാദത്തിനെതിരായ സഹകരണം എന്നത് പ്രധാന അജണ്ടയാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഹുവ ചുനിയിങ് പറഞ്ഞു.
ലണ്ടനില്‍ നടന്ന ചടങ്ങിലാണ് മോദി പാകിസ്താനെതിരെ തീവ്രവാദ ഫാക്ടറി പരാമര്‍ശം നടത്തിയത്. തീവ്രവാദം കയറ്റി അയക്കാനുള്ള ഫാക്ടറി നടത്തി തെന്റ രാജ്യത്തെ ജനങ്ങളെ ആക്രമിക്കുകയാണെന്നും നേരിട്ട് യുദ്ധം ചെയ്യാന്‍ കഴിവില്ലാത്തതുകൊണ്ട് പിറകില്‍ നിന്ന് ആക്രമിക്കുകയാണെന്നുമാണ് മോദി പറഞ്ഞത്. പാകിസ്താെന്റ അതേ നാണയത്തില്‍ മറുപടി നല്കാന് ഇന്ത്യക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇൗ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്.
