മലപ്പുറം: കത്വവ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം നടത്തിയതിന്റെ സൂത്രധാരന്‍ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ പതിനഞ്ച് വയസുകാരനാണെന്ന് പൊലീസ് കണ്ടെത്തി. മലപ്പുറം തിരൂര്‍ സ്വദേശിയായ ബാലന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വിശദ പരിശോധയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി.
ഹര്‍ത്താലിന് ആഹ്വാനം ഉണ്ടായതെന്ന് മലപ്പുറത്ത് നിന്നായിരുന്നുവെന്ന് പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. രാജ്യമൊട്ടാകെ അംഗങ്ങളുള്ള ‘വോയ്സ് ഒഫ് യൂത്ത്’ എന്ന പേരിലുള്ള നാല് വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലൊന്നിന്റെ അഡ്മിനാണ് പതിനഞ്ചുകാരന്‍. ഇൗ ഗ്രൂപ്പ് വഴി പ്രചരിച്ച സന്ദേശങ്ങളാണ് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് പൊലീസ് പറയുന്നു. വിദേശത്താണ് മറ്റൊരു അഡ്മിന്‍. അയാളെ കണ്ടെത്താനായിട്ടില്ല.
