പ്രണയ വിവാഹെത്ത തുടര്‍ന്ന് കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകത്തിെന്റ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിെവക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല. കേരള പൊലിസ് ലജ്ജാകരമായ രീതിയില്‍ തരംതാഴ്ന്നിരിക്കുന്നുവെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
ഡി.ജി.പിയെ നോക്കുകുത്തിയാക്കി ഉപദേശകരാണ് നിയമനം നടത്തുന്നത്. രമണ്‍ ശ്രീവാസ്തവയാണ് പൊലീസിനെ ഭരിക്കുന്നത്. കഴിവുകെട്ട ഏറാന്‍ മൂളികളെ എസ്.പിമാരാക്കുകയാണ്. ഭരണഘടനാ ബാഹ്യമായ ഇടപെടല്‍ പൊലീസ് ഉപദേശി നടത്തുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
പൊലീസില്‍ വരുത്തിയ ഘടനാ മാറ്റം പ്രതികൂലമായി. സ്റ്റേഷന്‍ ചുമതല സി.െഎക്ക് നല്‍കിയതോടെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. കേസിലെ പൊലീസ് ഇടപെടല്‍ കൂടി അന്വേഷിക്കണശമന്നും ചെന്നിത്തല പറഞ്ഞു.
കെവിന്‍ വധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രതികരണം അരോചകമായിരുന്നു. 15 വാഹനങ്ങള്‍ മുഖ്യമന്ത്രിക്ക് അകമ്ബടി പോകുന്നതെന്തിനാണ്? ഇത് രാജ ഭരണമാണോ? വിഷയത്തില്‍ പാര്‍ട്ടി പ്രതികരിക്കാത്തതെന്തെന്നും ചെന്നിത്തല ചോദിച്ചു.
പ്രതികള്‍ക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പൊതുമുതല്‍ നശിപ്പിച്ചതിനുള്ള കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്നും അറിയിച്ചു.
