ന്യൂഡല്‍ഹി: കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാമിെന്റ 18ാമത് ഗവര്‍ണറാണ് കുമ്മനം. വക്കം പുരുഷോത്തമന് ശേഷം മിസോറാം ഗവര്‍ണറാകുന്ന മലയാളിയാണ് കുമ്മനം.
ബി.ജെ.പി സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞ് ഗവര്‍ണര്‍ പദവിയേറ്റെടുക്കുന്നതില് വൈമുഖ്യമില്ലെന്നും സ്ഥാനലബ്ധിയില്‍ സന്തോഷമുണ്ടെന്നും കുമ്മനം മിസോറമിലേക്ക് േപാകുംമുമ്ബ് നടത്തിയ വാര്‍ത്തസേമ്മളനത്തില്‍ പറഞ്ഞു.
പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത തനിക്ക് ഭരണപരിചയം ഇല്ലെന്നും ഗവര്‍ണര്‍ പദവി വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി മുഖപത്രമായ ‘ജന്മഭൂമി’ ഡല്‍ഹി ബ്യൂറോയിലെത്തിയ കുമ്മനത്തെ മിസോറം സര്‍ക്കാറിെന്റ ഒൗദ്യോഗിക വാഹനത്തില്‍ മിസോറം ഭവനിലെത്തിച്ചു. ഗുവാഹതിയിലേക്ക് വിമാനമാര്‍ഗം പോയ കുമ്മനം അവിടെനിന്ന് െഎസോളിലേക്ക് തിരിക്കുകയായിരുന്നു.
അതേസമയം ബി.ജെ.പി കേരള ഘടകത്തിന് പുതിയ അധ്യക്ഷനെ ഉടന്‍ നിയമിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു. സര്‍ക്കാറിെന്റ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രാദേശിക മാധ്യമങ്ങളുടെ ലേഖകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അമിത് ഷാ.
കുമ്മനത്തെ മാറ്റിയതിന് സംസ്ഥാന അധ്യക്ഷനെന്ന നിലയിലുള്ള അദ്ദേഹത്തിെന്റ പ്രകടനത്തിന് ബന്ധമില്ലെന്നും ഗവര്‍ണര്‍ പദവി പെെട്ടന്ന് നികത്തേണ്ടി വന്നതുകൊണ്ടാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനിടയില്‍ തന്നെ ചുമതല ഏല്പിച്ചതെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിലെ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും പ്രസിഡന്റിനെ പ്രഖ്യാപിക്കുകയെന്ന് സംഘടന സെക്രട്ടറി രാം ലാല്‍ അറിയിച്ചു.
