ജയരാജനെ കോഴിക്കോടെത്തിക്കും

കണ്ണൂര്‍: കതിരൂര്‍ വധക്കേസില്‍ കോടതി റിമാന്റ് ചെയ്ത പി ജയരാജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നടത്തുന്നതില്‍ നിയമ തടസ്സമുണ്ടെന്ന്  ചുണ്ടി കാണിച്ച് ജയില്‍ സൂപ്രണ്ട് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ജയരാജിനെ ചികില്‍സിക്കുന്ന ഡോക്ടറോട് തിങ്കളാഴ്ച സി ബി ഐ ഹാജരാകാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയട്ടുണ്ട്. ഇതിനിടെ ജയിലിലേക്ക് തിരിച്ചെത്തിക്കാനും നീക്കം നടക്കുന്നുണ്ട്.ജയരാജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുളള നടപടികളുമായി സിബിഐ മുന്നോട്ട് പോകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *