കെവിന്‍ കൊലക്കേസില്‍ പ്രതിയായ ടിന്റു ജോര്‍ജിന്റെ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പുനലൂരില്‍ നിന്നാണ് വാഹനം കണ്ടെടുത്തത്

കോട്ടയം: കെവിന്‍ കൊലക്കേസില്‍ പ്രതിയായ ടിന്റു ജോര്‍ജിന്റെ വാഹനം ഇളമ്ബല്‍ മരങ്ങാട് ചെമ്ബുമല റബ്ബര്‍ തോട്ടത്തിന് നടുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കെഎല്‍ 24എം6674 എന്ന നമ്ബരിലുള്ള ഹുണ്ടായ് 120 വാഹനമാണ് കണ്ടെത്തിയത് ഈ വാഹനത്തിലാണ് കെവിനെ കൊണ്ട് പോയത് എന്ന് സംശയിക്കുന്നു. ഒരു മാസം മുന്‍പ് വാഹനം മറ്റൊരാളില്‍ നിന്നും ടിന്റു വാങ്ങിയതായാണ് രേഖകളില്‍ കാണുന്നത്. രാത്രി 9.30 വരെ ഇവിടെ ഇങ്ങനെ ഒരു വാഹനം ഇല്ലായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

പുനലൂര്‍ ഡിവൈഎസ്പി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദര്‍ വാഹനം പരിശോധിക്കുകയാണ്. ഇതോടെ കെവിന്‍ കൊലക്കേില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന മൂന്ന് വാഹനങ്ങളും കണ്ടെത്തിക്കഴിഞ്ഞു. പുനലൂരില്‍ നിന്നാണ് മൂന്നാമത്തെ വാഹനവും കണ്ടെത്തിയത്.

കെവിനെ തട്ടിക്കൊണ്ട് പോകാനുപയോഗിച്ച രണ്ട് കാറുകള്‍ പുനലൂരില്‍ നിന്നാണ് ആദ്യം കണ്ടെത്തിയത്. ഒരു 120 യും വാഗ്‌നറുമാണ് കണ്ടെത്തിയത്. ഞായറാഴ്ച്ച രാത്രി ഒരു ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തായിരുന്നു. ഈ മൂന്ന് വാഹനങ്ങളിലായി എത്തിയ സംഘമാണ് കെവിനെ തട്ടിക്കൊണ്ട് പോയതെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *