ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സംഘടനാപരമായ ബലഹീനതകള്‍ പരിശോധിക്കുമെന്നും കാരണങ്ങള്‍ കണ്ടെത്തി കൂട്ടായി തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിനെല്ലാം കൂട്ടായ ശ്രമം വേണമെന്നും, രമേശ് ചെന്നിത്തല പറഞ്ഞതിനോട് തികച്ചും യോജിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.മാത്രമല്ല, പരാജയത്തില്‍ ഒരാളെയും കുറ്റപ്പെടുത്തേണ്ടതില്ല,എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ഒന്നോ രണ്ടോ പേരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇക്കാര്യവും തികച്ചും ശരിയാണ്.കൂടാതെ സംഘടനയിലെ പോരായ്മകള്‍ അംഗീകരിക്കുന്നുവെന്നും, ഗ്രൂപ്പ് തര്‍ക്കം ഇല്ലായിരുന്നുവെന്നും, യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും താഴെത്തട്ടിലെ പരിമിതികളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല പറഞ്ഞതായും ഉമ്മന്‍ചാണ്ടി എടുത്തു പറയുകയുണ്ടായി.
